എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു
1264581
Friday, February 3, 2023 11:20 PM IST
ആലപ്പുഴ: ക്ഷാമബത്ത കുടിശിക 15 ശതമാനമായി ഉയർന്നിട്ടും സംസ്ഥാന ബജറ്റിൽ ജീവനക്കാരെ പൂർണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ പ്രതീഷേധപ്രകടനവും ധർണയും നടത്തി. ധർണ ജില്ലാ പ്രസിഡന്റ് എൻ.എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറർ ജിജിമോൻ പൂത്തറ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇല്ലത്ത് ശ്രീകുമാർ ജില്ലാ ഭാരവാഹികൾ എം. അഭയകുമാർ, പി.എസ്. സുനിൽ, ജോസ് ഏബ്രഹാം, തോമസ് ചാക്കോ, പി.എസ്. അസെർ, ബി. ഉദയൻ, അഞ്ജു ജഗദീഷ്, കെ.ജി. രാധാകൃഷ്ണൻ, പി.ടി. ടെൻസിംഗ്, ശിവപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.