ചെ​ങ്ങ​ന്നൂ​രി​ൽ മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കിം​ഗ് സി​സ്റ്റം, മാ​ന്നാ​റി​ന് പൈ​തൃ​ക​ഗ്രാ​മം
Friday, February 3, 2023 11:20 PM IST
മാ​ന്നാ​ർ: തി​ര​ക്കേ​റി​യ ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​ത്തി​ലെ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന്‍റെ അ​പ​ര്യാ​പ്ത​ത​യ്ക്കു പ​രി​ഹാ​ര​മാ​യി മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കിം​ഗ് സി​സ്റ്റം ന​ട​പ്പാ​ക്കു​ന്ന​ത് ഉ​ൾ​പ്പ​ടെ മ​ണ്ഡ​ല​ത്തി​ലെ പ​ത്തു പ​ദ്ധ​തി​ക​ൾ​ക്കു സം​സ്ഥാ​ന ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യ​താ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​റി​യി​ച്ചു.
ചെ​ങ്ങ​ന്നൂ​ർ മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കിം​ഗ് സി​സ്റ്റ​ത്തി​ന് മൂ​ന്നു കോ​ടി, ഗു​രു സ്മാ​ര​കം-​സാ​സ്കാ​രി​ക സ​മു​ച്ച​യം കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ​ത്തി​നാ​യി മൂ​ന്നു കോ​ടി, ചെ​ങ്ങ​ന്ന​ർ ന​ഗ​ര​സ​ഭ ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണം ര​ണ്ടു കോ​ടി, ആ​ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ടം 1.5 കോ​ടി, ചെ​ങ്ങ​ന്നൂ​ർ മം​ഗ​ലം കു​റ്റി​ക്കാ​ട്ടു​പ​ടി-​കൈ​പ്പാ​ല​ക്ക​ട​വ് ഇ​ട​നാ​ട് റോ​ഡ് ഒ​രു കോ​ടി, ചെ​ങ്ങ​ന്നൂ​ർ സൈ​നി​ക് റെ​സ്റ്റ് ഹൗ​സ് കോ​മ്പൗ​ണ്ടി​ൽ വാ​ർ മെ​മ്മോ​റി​യ​ൽ കെ​ട്ടി​ടം ഒ​രു കോ​ടി, തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​നി​ർ​മാ​ണം ഒ​ന്ന​ര​കോ​ടി, മാ​ന്നാ​ർ-​ചെ​ങ്ങ​ന്നൂ​ർ-​ആ​റ​ന്മു​ള പൈ​തൃ​ക ഗ്രാം ​പ​ദ്ധ​തി ര​ണ്ട​ര കോ​ടി, മാ​ന്നാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട​വും ക​മ്യൂ​ണി​റ്റി ഹാ​ൾ നി​ർ​മാ​ണ​വും ര​ണ്ട​ര കോ​ടി, മാ​ന്നാ​ർ ഇ​ല​മ്പ​നം തോ​ട് ന​വീ​ക​ര​ണം ര​ണ്ട് കോ​ടി എ​ന്ന​ത​ല​ത്തി​ലാ​ണ് പ​ദ്ധ​തി​ക​ൾ​ക്ക് ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് പ​ദ്ധ​തി​ക​ൾ​ക്കും തു​ക വ​ക​യി​രു​ത്തി.