അനു അനന്തന് സത്യജിത് റേ പുരസ്കാരം
1264294
Thursday, February 2, 2023 10:37 PM IST
മാന്നാർ: സത്യജിത് റേ ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ ആറാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഡോക്യുമെന്ററി പുരസ്കാരത്തിന് പരുമല കാട്ടുംപുറത്ത് അനു അനന്തന് ലഭിച്ചു. ശബരീശന്റെ ധ്വജസ്തംഭം എന്ന ഡോക്യൂമെന്ററിക്കാണ് പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ജൂറി ചെയർമാൻ സംവിധാകൻ ബാലു കിരിയത്താണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.
ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിലെ കൊടിമര നിർമാണത്തിനായി മരം കണ്ടെത്തുന്നതു മുതൽ സന്നിധാനത്ത് പ്രതിഷ്ഠിക്കുന്നതു വരെയുള്ള അപൂർവ ചടങ്ങുകൾ ഉൾപ്പെടുത്തിയ ആധികാരിക ദൃശ്യാവിഷ്കാരമായ ശബരീശന്റെ ധ്വജസ്തംഭം മികച്ച അറിവ് പകരുന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക അവാർഡാണ് കരസ്ഥമാക്കിയത്. 45 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ശബരീശന്റെ ധ്വജസ്തംഭം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.