ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയയാൾ പിടിയിൽ
1264009
Wednesday, February 1, 2023 10:43 PM IST
ആലങ്ങാട്: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായി. ആലപ്പുഴ പുളിങ്കുന്ന് വിരുവിൽ വീട്ടിൽ അരുൺ മണിയനെ(32) മുംബൈയിൽനിന്നാണ് പോലീസ് പിടികൂടിയത്. ആലങ്ങാട് സ്വദേശികൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒട്ടേറെ ആളുകളും തട്ടിപ്പിനിരയായതായി പോലീസ് കണ്ടെത്തിയിരുന്നു.
കാംബോഡിയയിലേക്കു ജോലിക്കു വീസ നൽകാമെന്നു വിശ്വസിപ്പിച്ചാണു മൂന്നു ലക്ഷം രൂപ വീതം ഇവരിൽനിന്നു വാങ്ങിയത്. ഇയാളെ സമീപിച്ചെങ്കിലും പണം ലഭിക്കാതെ വന്നതിനെത്തുടർന്നു പോലീസിൽ പരാതി നൽകിയിരുന്നു. പരാതികൾ ഏറിയതോടെ മാസങ്ങൾക്കു മുന്നേ ഇയാൾ ഒളിവിൽ പോയിരുന്നു. ആലപ്പുഴ പുളിങ്കുന്ന് പോലീസാണ് ഇയാളെ മുംബൈ പോലീസിന്റെ സഹായത്തോടെ പിടികൂടിയത്.