വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹ്യ പു​രോ​ഗ​തി​യി​ൽ മ​ല​ങ്ക​ര സ​ഭ​യു​ടെ പ​ങ്ക് പ്ര​ശം​സ​നീ​യം: ഗോ​വ ഗ​വ​ർ​ണ​ർ
Wednesday, February 1, 2023 10:13 PM IST
ക​റ്റാ​നം: വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹ്യ പു​രോ​ഗ​തി​ക്കും മാ​ന​വ സാ​ഹോ​ദ​ര്യ​ത്തി​നും ക്രൈ​സ്ത​വ സ​മൂ​ഹ​വും മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യും ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ മ​ഹ​ത്ത​ര​വും പ്ര​ശം​സ​നീ​യ​വു​മാ​ണെ​ന്ന് ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻപി​ള്ള.
ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ന​വ​തി ആ​ഘോ​ഷം ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ മ​ത​ങ്ങ​ളോ​ടു​മു​ള്ള ആ​ദ​ര​വും സ്നേ​ഹ​വു​മാ​ണ് ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ കാ​ത​ലെ​ന്നും വ​സു​ധൈ​വ കു​ടും​ബ​കം എ​ന്ന​താ​ണ് ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.