‘ഒരുപിടി നന്മ’ പദ്ധതി ഉദ്ഘാടനം
1263674
Tuesday, January 31, 2023 10:29 PM IST
ആലപ്പുഴ: ചില്ഡ്രന് ഫോര് ആലപ്പി- ഒരുപിടി നന്മ പദ്ധതിയുടെ ആലപ്പുഴ മണ്ഡലതല ഉദ്ഘാടനം പി.പി. ചിത്തരഞ്ജന് എംഎല്എ നിര്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജോയിന്റ് ഡയറക്ടര് വി. പ്രദീപ്കുമാര്, ജനപ്രതിനിധികള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.
ആലപ്പുഴ: ഒരുപിടി നന്മ പദ്ധതിയുടെ കുട്ടനാട് മണ്ഡലതല ഉദ്ഘാടനം തോമസ് കെ. തോമസ് എംഎല്എ നിര്വഹിച്ചു. കണ്ണാടി ഗവ. യുപിഎസില് നടന്ന ചടങ്ങില് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിശ്വംഭരന് അധ്യക്ഷനായി. ഡെപ്യൂട്ടി കളക്ടര് ആശ സി. ഏബ്രഹാം പദ്ധതി വിശദീകരിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യ സുരേഷ്, പുളിങ്കുന്ന് പഞ്ചായത്തംഗം ജോഷി കൊല്ലാറ, കുട്ടനാട് ഡിഇഒ. അജിത, തലവടി എഇഒ കെ. സന്തോഷ്, വെളിയനാട് എഇഒ രാജന്, മങ്കൊമ്പ് എഇഒ ജോസ്മി ജോസഫ്, സ്കൂള് ഹെഡ്മിസ്ട്രസ് മിനി തുടങ്ങിയവര് പങ്കെടുത്തു.