കു​ഷ്ഠരോ​ഗ നി​ർ​മാർ​ജ​ന ദി​നാ​ച​ര​ണ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി
Monday, January 30, 2023 9:58 PM IST
ചാ​രും​മൂ​ട്: ദേ​ശീ​യ കു​ഷ്ഠ​രോ​ഗ നി​ര്‍​മാര്‍​ജന ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് തോ​മ​സ് ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് ക​ത്തീ​ഡ്ര​ൽ കു​റ്റ​പ്പു​ഴ ഇ​ട​വ​ക വു​മ​ൺ​സ് ഫെ​ലോ​ഷി​പ്പിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ഹൃ​ദവേ​ദി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വും കു​ഷ്ഠരോ​ഗ നി​ർ​മാ​ർ​ജ​ന ദി​നാ​ച​ര​ണ​വും നൂ​റ​നാ​ട് കു​ഷ്ഠ​രോ​ഗാ​ശു​പ​ത്രി​യി​ൽ ന​ട​ത്തി.​ സൗ​ഹൃ​ദവേ​ദി ചെ​യ​ർ​മാ​ൻ ഡോ.​ ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​സ്പി​റ്റ​ൽ ആ​ർ​എം​ഒ ഡോ. ​സ്മി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ബി​ജു സോ​ള​മ​ൻ സ​ന്ദേ​ശം ന​ൽ​കി.
വു​മ​ൺ​സ് ഫെ​ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി മീ​നു ജോ​ബി, റ്റി​ന്‍റു സി​ജോ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഗ്രൈ​ന്‍റർ, സോ​പ്പ്, ലോ​ഷ​ൻ എ​ന്നി​വ സൂ​പ്ര​ണ്ട് ഡോ. ​പി.​വി. വി​ദ്യ​ക്കു കൈ​മാ​റി.​ നഴ്സിം​ഗ് സൂ​പ്ര​ണ്ടു​മാ​രാ​യ ഷീ​ല എ​സ്.​ഡി, ജ​യ​ശ്രീ, സ്റ്റോ​ർ സൂ​പ്ര​ണ്ട് രാ​ജേ​ഷ്കു​മാ​ർ എ​സ്, സൗ​ഹൃ​ദ വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ന്നി തോ​മ​സ്, സി​സ്റ്റ​ർ ഷാ​രോ​ൺ, വു​മ​ൺ​സ് ഫെ​ലോ​ഷി​പ്പ് അം​ഗ​ങ്ങ​ളാ​യ ആ​ശ ബി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.