ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം അറസ്റ്റിൽ
Sunday, January 29, 2023 10:46 PM IST
മ​ങ്കൊ​മ്പ്: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്തു. മ​ങ്കൊ​മ്പ് 60ൽ​ചി​റ കോ​ള​നി​യി​ൽ അ​രു​ണി​നെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ പു​ളി​ങ്കു​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സാ ജോ​ൺ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ബി​ജു വി. നാ​യ​ർ, പു​ളി​ങ്കു​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ​യു​ടെ ചു​മ​ത​ല​യു​ള്ള നെ​ടു​മു​ടി എ​സ്എ​ച്ച്ഒ സു​രേ​ഷ് കു​മാ​ർ, പു​ളി​ങ്കു​ന്ന് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​ന്തോ​ഷ് സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ്ര​ദീ​പ് കു​മാ​ർ, അ​ഭി​ലാ​ഷ് തോ​മ​സ്, എ​സ് ഐ ​ജീ​മോ​ൻ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ർ​ക്‌ഷോ​പ്പ് നാ​ളെ

ആ​ല​പ്പു​ഴ: ആ​യു​ഷ്മാ​ൻ ഭാ​ര​ത് ഡി​ജി​റ്റ​ൽ മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടിന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് ആ​രോ​ഗ്യം കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വ​ർ​ക്‌ഷോ​പ്പ് സം​ഘ​ടി​പ്പി​ക്കു​ം. ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടുമാ​രും ന​ഴ്സിം​ഗ് സൂ​പ്ര​ണ്ടു​മാ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

വാ​ർ​ഷി​ക സ​മ്മേ​ള​ന​വും അ​നു​സ്മ​ര​ണ​വും ‌

ആ​ല​പ്പു​ഴ: ഡി​സ്ട്രി​ക്ട് ലോ​റി ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) 57-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​വും വ​ർ​ഗീ​സ് തു​ണ്ടി​യി​ൽ അ​നു​സ്മ​ര​ണ​വും ന​ട​ത്തി. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഗു​ൽ​സാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന വൈ. ​പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ ഷു​ക്കൂ​ർ മു​ഖ്യ പ്ര​സം​ഗം ന​ട​ത്തി. . അ​സി​സ് പാ​യി​ക്കാ​ട്, എ.​കെ. ബാ​ദു​ഷ, ലാ​ൽ തു​ണ്ടി​യി​ൽ, കെ. ​റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.