രാജാകേശവദാസ് നീന്തല്‍കുളം: ട്രെയിനര്‍, ക്ലീനര്‍ നിയമിക്കുന്നു
1246608
Wednesday, December 7, 2022 10:04 PM IST
ആലപ്പുഴ: രാജാകേശവദാസ് നീന്തല്‍ക്കുളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡ് കം ട്രയിനര്‍, ക്ലീനര്‍ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എസ്എസ്എല്‍സി ജയിച്ച 18 നും 40 നുമിടയില്‍ പ്രായമുള്ള പുരുഷന്മാര്ക്കാണ് അര്‍ഹത. അംഗീകൃത അസോസിയേഷനുകളില്നിന്നോ സ്ഥാപനങ്ങളില്‍നിന്നോ സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയില്‍നിന്നോ ലഭിച്ച ലൈഫ് ഗാര്‍ഡ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും നീന്തല്‍കുളത്തില്‍ ലൈഫ് ഗാര്‍ഡായി രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവാണുള്ളത്. സംസ്ഥാന നീന്തല്‍ മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഒമ്പതിന് രാവിലെ 10.30ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477-2253090.