അ​ന്തേ​വാ​സി​ക​ൾ​ക്ക് ഫ​ല​വ​ർ​ഗ​ങ്ങ​ൾ ന​ൽ​കി കു​രു​ന്നു​ക​ൾ
Friday, December 2, 2022 10:47 PM IST
അ​മ്പ​ല​പ്പു​ഴ: അ​ന്തേ​വാ​സി​ക​ൾ​ക്ക് ഫ​ല​വ​ർ​ഗ​ങ്ങ​ൾ ന​ൽ​കി കു​രു​ന്നു​ക​ൾ. ആ​ല​പ്പു​ഴ പ​ഴ​വ​ങ്ങാ​ടി കാ​ർ​മൽ കി​ന്‍റ​ർ​ഗാ​ർട്ട​നി​ലെ കു​രു​ന്നു​ക​ളാ​ണ് പു​ന്ന​പ്ര ശാ​ന്തിഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് വി​വി​ധ ത​രം ഫ​ല​വ​ർ​ഗ​ങ്ങ​ളു​മാ​യെ​ത്തി​യ​ത്. എ​ല്ലാ വ​ർ​ഷ​വും ഡി​സം​ബ​റി​ലെ ആ​ദ്യ​ത്തെ വെ​ള്ളി​യാ​ഴ്ച സ്കൂ​ളി​ൽ ഫ്രൂ​ട്ട്സ് ഫ്രൈ​ഡേ ആ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ർ​ഥിക​ളും അ​ധ്യാ​പ​ക​രും ശാ​ന്തിഭ​വ​നി​ലെ​ത്തി​യ​ത്. ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രേ​യും സ്വീ​ക​രി​ച്ചു.

എ​ൽ​കെ​ജി, യു​കെ​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ ഏ​ഴു ക്ലാ​സു​ക​ളി​ൽനി​ന്നും ര​ണ്ടു പേ​ർ വീ​തം 14 വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ പ്ര​തി​നി​ധി​ക​ളും അ​ന്തേ​വാ​സി​ക​ൾ​ക്ക് ഫ​ല​വ​ർ​ഗ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജിം​ഗ് ട്ര​സ്റ്റി തോ​മ​സ് തൈ​ച്ചേ​രി, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലാ​ജി, സീ​നി​യ​ർ ടീ​ച്ച​ർ​മാ​രാ​യ ഡെ​യ്സി, ഫെ​ൻ​സി, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ര​മ്യ, ജ​സീ​ർ എ​ന്നി​വ​രും വി​ദ്യാ​ർ​ഥിക​ൾ​ക്കൊ​പ്പം എ​ത്തി​യി​രു​ന്നു.