പ്രതിഷേധ പ്രകടനം നടത്തി
1227254
Monday, October 3, 2022 10:57 PM IST
ചേര്‍ത്തല: കേരള എൻജിഒ അസോസിയേഷൻ ചേർത്തല ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ഡിഎ കുടിശിക വരുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരേയും വർഷങ്ങളായി തടഞ്ഞുവച്ചിരിക്കുന്ന ലീവ് സറണ്ടർ പുനഃസ്ഥാപിക്കണമെന്നും മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തിയത്. ജില്ലാ വൈസ് പ്രസിഡന്റ് കെ. ഭരതൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് ട്രഷറർ പ്രേംജിത്ത് ലാല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വനിതാ ഫോറം ജോയിന്റ് കൺവീനർ അഞ്ജു ജഗദീഷ്, ജി. സുനിൽ, പി.ടി. അജിത്ത്, സി.ആർ. രാജീവ്, ടി.എസ്. രജീഷ്, ബി. സേതുറാം, സജിമോൻ, ഷിയാസ്, രജിത് തുടങ്ങിയവർ പ്രസംഗിച്ചു.