ലഹരി വിമുക്ത കേരളം: ജില്ലാതല ഉദ്ഘാടനം ആറിന്
1227251
Monday, October 3, 2022 10:57 PM IST
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആറിന് രാവിലെ 10ന് ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ഗേള്‍സ് സ്കൂളില്‍ എ.എം. ആരിഫ് എംപി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും.
രാവിലെ 8.30ന് കളക്ടറേറ്റിലെ ഗാന്ധിസ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടർന്ന് കളക്ടറേറ്റ് അങ്കണത്തില്‍നിന്നു തുടങ്ങുന്ന വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ലഹരി വിരുദ്ധ സന്ദേശ റാലി സ്കൂളില്‍ സമാപിക്കും. ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് ജില്ലയില്‍ നടത്തുന്നത്. ജില്ലാതല പരിപാടിയില്‍ എംഎല്‍എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന് എന്നിവര്‍ മുഖ്യ സാന്നിധ്യമാകും. എഡിഎം എസ്. സന്തോഷ് കുമാര്‍, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, പി.എസ്.എം. ഹുസൈന് എന്നിവര്‍ വിശിഷ്ടാതിഥികളാകും.