പ്രവർത്തകർക്കു വ്യക്തിഗത അപകട ഇൻഷ്വറൻസുമായി കോൺഗ്രസ് നേതൃത്വം
1227250
Monday, October 3, 2022 10:55 PM IST
മാന്നാർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ പ്രവർത്തകർക്ക് വ്യക്തിഗത അപകട ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. മണ്ഡലം തലത്തിലുള്ള ഉദ്ഘാടനം പതിനാലാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ കെപിസിസി രാഷ്ട്രീയകാര്യ നിർവാഹ സമിതി അംഗം എം. ലിജു നിർവഹിച്ചു.
യോഗത്തിൽ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ അനുമോദിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ഉണ്ണികൃഷ്ണൻ നായരുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സതീഷ് ശാന്തിനിവാസാണ് പദ്ധതിക്കു രൂപം നൽകിയത്.
ഇതിനോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രസിഡന്റ് ശ്യാമപ്രസാദ് അധ്യക്ഷനായിരുന്നു. ഹരി കുട്ടമ്പേരൂർ, സണ്ണി കോകിലകം, തോമസ് ചാക്കോ, സതീഷ് ശാന്തിനിവാസ്, അജിത് പഴവൂർ, ടി.കെ. ഷഫീഖ്, ഷാജഹാൻ, അനിൽ മാന്തറ, കോശി മാന്നാർ, മത്തായി, ശമുവേൽ, അമ്പാടി എന്നിവർ പ്രസംഗിച്ചു.