ശാന്തിനികേതൻ റസിഡന്റ്സ് അസോ. വാർഷിക സമ്മേളനം
1227246
Monday, October 3, 2022 10:54 PM IST
ആലപ്പുഴ: ശാന്തിനികേതൻ റസിഡന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി. കൊച്ചുകളപ്പുര-പട്ടാണി ഇടുക്കു റോഡിന്റെയും കാനയുടെയും നിർമാണപ്രവർത്തങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിൽ അസോസിയേഷൻ വാർഷിക സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. വർധിച്ചുവരുന്ന തെരുവുനായ ശല്യം തടയുന്നതിന് ഫലപ്രദമായ സത്വര നടപടികൾ ഉടൻ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഹോളി ഫാമിലി പള്ളി വികാരി ഫാ. ജെൽഷിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് വർഗീസ് കുരിശിങ്കൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജയൻ. കെ.എസ്. സുമം, പയസ് നെറ്റോ, ആർ. സ്കന്ദൻ, പി.വി. വേണുഗോപാൽ, എൻ.പി. വർഗീസ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ മുതിർന്ന ദമ്പതികളായ നടരാജൻ-ലീലാമ്മ എന്നിവരെയും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ആദരിച്ചു.