ഗാന്ധി ജയന്തി ദിനാഘോഷം
1227244
Monday, October 3, 2022 10:54 PM IST
മാന്നാർ: യുഐടി മാന്നാർ നാഷണൽ സർവീസ് സ്കീമിന്റെയും മാന്നാർ റോട്ടറി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മാന്നാർ റോട്ടറി ക്ലബ് പ്രസിഡന്റ് പ്രമോദ് വി. ജോൺ അധ്യക്ഷത വഹിച്ചു. റോട്ടറി സോൺ 26 അസി. ഗവർണർ ഷാജി വർഗീസ് ഉദ്ഘാടനം ചെയ്തു.
യുഐടി മാന്നാർ പ്രിൻസിപ്പൽ ഡോ. വി. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിജി എസ്. കുമാർ, സ്റ്റുഡൻസ് കൗൺസിൽ ചെയർമാൻ സുധിൻ, എൻഎസ്എസ് വോളണ്ടിയേഴ്സ് ഹരികൃഷ്ണൻ, അശ്വതി എന്നിവർ പ്രസംഗിച്ചു. വിദ്യാർഥി യൂണിയൻ സംഘടിപ്പിച്ച ക്വിസ് മത്സരവും പോസ്റ്റർ രചനാമത്സരവും നടന