കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ചു
1227009
Sunday, October 2, 2022 11:18 PM IST
അമ്പലപ്പുഴ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം ) അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് നസീർ സലാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടല അനുശോചന പ്രമേയം അവതരിപ്പിച്ചു.
കേരള കോൺഗ്രസിന്റെ മിത്രവും രാഷ്ട്രീയ കേരളത്തിന്റെ കരുത്തനെയുമാണ് നഷ്ടമായതെന്ന് അനുശോചന യോഗത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി. സി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജിജോ തോമസ്, ഇ. ശ്രീദേവി, ഇ.സി. ഉമ്മൻ,ജോമോൻ കണ്ണാട്ടുമഠം,നിസാം വലിയകുളം, ടോം വണ്ടകത്തിൽ, ഷോണി കുര്യൻ, മാത്യു തോമസ് തുടങ്ങിയവർ അനുശോചിച്ചു പ്രസംഗിച്ചു.
മുഹമ്മ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കേരള മത്സ്യത്തൊഴിലാളി കോൺഗ്രസ് എം ആലപ്പുഴ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് സന്തോഷ് ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.
മാന്നാർ: സാമൂഹിക അസമത്വത്തിനും വർഗീയതയ്ക്കും എതിരായി രാജ്യത്തിനാകെ മാതൃകയായ പോരാട്ടം നയിക്കാൻ ഇടതുപക്ഷത്തെ കൂടുതൽ ജനകീയമാക്കി സമരസജ്ജമാക്കിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ പറഞ്ഞു. അദ്ദേഹത്തിൻ്റെ വേർപാട് ഇടതുപക്ഷ, മതനിരപേക്ഷ ജനാധിപത്യ, പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണെന്ന് ഗിരീഷ് ഇലഞ്ഞിമേൽ പറഞ്ഞു.
മാന്നാർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ലോക് താന്ത്രിക് ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു.പാർട്ടി ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് ആർ.പ്രസന്നൻ അധ്യക്ഷതവഹിച്ചു.
മണ്ഡലം സെക്രട്ടറി അജിത് ആയിക്കാട്, എൽജെഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, കിസാൻ ജനത ജില്ലാ പ്രസിഡന്റ് വി.എൻ.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.