തലവടി ക്ഷേത്രത്തില്‍ യജ്ഞത്തിന് തുടക്കമായി
1226995
Sunday, October 2, 2022 11:16 PM IST
എടത്വ: മൂന്നര പതിറ്റാണ്ടായി മുടക്കം കൂടാതെ അനേകായിരങ്ങള്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്ന് തലവടി തിരുപനയനൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ വിദ്യാരാജ്ഞി യജ്ഞത്തിന് തുടക്കമായി. മുന്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി ചെയര്മാന് പി.ആര്.വി. നായര്‍ അധ്യക്ഷത വഹിച്ചു.
യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് ബ്രഹ്മശ്രീ അക്കീരമണ്‍ കാളിദാസ ഭട്ടതിരി മുഖ്യ പ്രഭാഷണവും, ക്ഷേത്ര തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന അനുഗ്രഹ പ്രഭാഷണവും നടത്തി. യോഗക്ഷേമ സഭ സംസ്ഥാന സെക്രട്ടറി കെ.പി. കൃഷ്ണന് പോറ്റി, മലയാള ബ്രാഹ്മണ സമാജം പ്രസിഡന്റ് ബാലചന്ദ്ര ശര്‍മ്മ, വനിതാ സമാജം സെക്രട്ടറി കെ.എന്‍. വത്സല , സി.എസ്. മുരളി ശങ്കര്‍, ധനഞ്ചയന്‍ നമ്പൂതിരി, ഗിരിജ ആനന്ദ് പട്ടമന, സാവിത്രി അന്തര്‍ജനം, സുജാത തറമേല്‍ എന്നിവര്‍ പ്രസംഗിച്ചു.
മുപ്പത്തിമൂന്നാമത് വിദ്യാ രാജ്ഞിയ യജ്ഞത്തിന്റെ സ്മരണയ്ക്കായി ക്ഷേത്രാങ്കണത്തില്‍ മുന്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് വൃക്ഷത്തൈ നട്ടു.