ദീപശിഖാ പ്രയാണവും പതാക ഘോഷയാത്രയും
1226991
Sunday, October 2, 2022 11:16 PM IST
മാവേലിക്കര: ഇന്നു മുതൽ അഞ്ചുവരെ മാവേലിക്കര പുന്നമൂട് മാർ പക്കോമിയോസ് നഗറിൽ വച്ച് നടത്തപ്പെടുന്ന ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റ 84-ാമത് രാജ്യാന്തര സമ്മേളനത്തിന് മുന്നോടിയായി ദീപശിഖാ പ്രയാണവും പതാക ഘോഷയാത്രയും നടത്തി. മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്തു. യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഷിജി കോശി അധ്യക്ഷതവഹിച്ചു.