നാ​ലം​ഗ​സം​ഘം വീ​ടാ​ക്ര​മി​ച്ചു ! ഗ​ർ​ഭി​ണി​യാ​യ യു​വ​തിയെയും മ​ർദി​ച്ച​താ​യി പ​രാ​തി
Saturday, October 1, 2022 11:04 PM IST
അ​മ്പ​ല​പ്പു​ഴ: നാ​ലം​ഗ​സം​ഘം വീ​ടാ​ക്ര​മി​ച്ച് ഗ​ർ​ഭി​ണി​യാ​യ യു​വ​തിയെ ഉ​ൾ​പ്പെ​ടെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ പ്ര​ണ​വി​യ, എ​സ്എം​സി കോ​ള​നി​യി​ൽ വി​മു​ക്ത​ഭ​ട​ൻ രാ​ധാ​കൃ​ഷ്ണ​ൻ (65) ഭാ​ര്യ റി​ട്ട. ഹെ​ഡ് ന​ഴ്‌​സ് പ്രീ​താ​കു​മാ​രി(56), മ​ക​ൾ പ്രീ​നു​രാ​ജ്(28) എ​ന്നി​വ​ർ​ക്കാ​ണ് മ​ർദ​ന​മേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30 ഓ​ടെ ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ സം​ഘം രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ടി​ന്‍റെ ജ​ന​ൽ​ച്ചില്ലുക​ൾ ത​ല്ലി​ത്ത​ക​ർ​ത്തു. ബ​ഹ​ളം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ രാ​ധാ​കൃ​ഷ്ണ​നെ സം​ഘം മ​ർ​ദിച്ചു. ഇതുക​ണ്ട് ഓ​ടി​യെ​ത്തി​യ ഭാ​ര്യ​യെ​യും ഗ​ർ​ഭി​ണി​യാ​യ മ​ക​ളെ​യും മ​ർ​ദിക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​ക്കും സം​ഘം വാ​ഹ​ന​ത്തി​ൽ ക​ട​ന്നു​ക​ള​ഞ്ഞു. നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​ക്ര​മ​വി​വ​രം പോ​ലീ​സി​ന് ന​ൽ​കാ​ൻ​പോ​യ പ്രീ​നു​രാ​ജി​ന്‍റെ സു​ഹൃ​ത്ത് സ​ഞ്ച​രി​ച്ച കാ​റി​നു​ നേരേ​യും സം​ഘം അ​ക്ര​മം ന​ട​ത്തി. അ​ക്ര​മ​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ല് ത​ക​ർ​ന്നു. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് പ​റ​യു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ പ്ര​ണ​വ് രാ​ജി​ന് ആ​ല​പ്പു​ഴ​യി​ൽ വ​ച്ച് മ​ർ​ദ​ന​മേ​റ്റി​രു​ന്നു. സു​ഹൃ​ത്തി​നോ​ടൊ​പ്പം സ്‌​കൂ​ട്ട​റി​ൽ പോ​കു​​ന്ന​തി​നി​ടെ പി​ന്നാ​ലെ​ വ​ന്ന കാ​ർ ഇ​ടി​പ്പി​ച്ച് നി​ർ​ത്താ​തെ പോ​യി. കാ​റി​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യ പ്ര​ണ​വ് രാ​ജും കാ​ർ ഓ​ടി​ച്ചി​രു​ന്ന ആ​ളു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​യി. തു​ട​ർ​ന്ന് പ്ര​ണ​വ് രാ​ജി​ന് മ​ർ​ദ​ന​മേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
പ​രി​ക്കേ​റ്റ പ്ര​ണ​വ് രാ​ജി​നെ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നു​ശേ​ഷ​മാ​ണ് വീ​ടി​നു നേ​രേ ആക്രമണം ഉ​ണ്ടാ​യത്.

വീ​ടി​ന്‍റെ ജ​ന​ൽ​ച്ചില്ലു്ല​ക​ൾ ത​ക​ർ​ക്കു​ക​യും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്കെ​തിരേ പു​ന്ന​പ്ര പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​റി​നു നേ​രേയു​ണ്ടാ​യ ആക്രമണ ത്തി​ലും ഇ​വ​ർ​ക്കെ​തി​രേ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.