ലോക വയോജന ദിനം ആചരിച്ചു
1226606
Saturday, October 1, 2022 11:02 PM IST
മാവേലിക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മാവേലിക്കര ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക വയോജന ദിനം ആചരിച്ചു. ബിഷപ് മൂർ കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. മാമ്മൻ വർക്കി ഉദ്ഘാടനം ചെയ്തു.
ടൗൺ ബ്ലോക്ക് പ്രസിഡന്റ് കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.ഗംഗാധര പണിക്കർ വയോജനദിന സന്ദേശം നൽകി. ജില്ലാ കമ്മിറ്റി അംഗം പ്രഫ.ജി.ചന്ദ്രശേഖരൻ നായർ സാന്ത്വന സഹായ വിതരണം നടത്തി. പി.കെ.പീതാംബരൻ, കെ.പി.സുകുമാരൻ, പി.എസ്.ഗ്രേസി, മാമ്മൻ.പി.അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.