ഗാന്ധി ജയന്തി ക്വിസ് മത്സരം
1226330
Friday, September 30, 2022 10:55 PM IST
മാന്നാർ: കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി മഹാത്മാ ഗാന്ധി എന്ന വിഷയത്തിൽ ക്വിസ് മൽസരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഒക്ടോബർ രണ്ടിന് രാവിലെ 10 ന് മാന്നാർ ശ്രീഭൂവനേശ്വരി സ്കൂളിൽ എത്തിച്ചേരണം.
മെഡിക്കൽ ക്യാമ്പ്
മാന്നാർ: എക്സ്ട്രീം ഫിറ്റ്നസ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംലടിപ്പിക്കുന്നു. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നിവയിലാണ് ക്യാമ്പ്.
പ്രഗല്ഭ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഞായറാഴ്ച ചെന്നിത്തല പുത്തുവിളപ്പടി ഫെഡറൽ ബാങ്കിന് സമീപം തിരുവോണം കോംപ്ലക്സിലാണ് ക്യാമ്പ്. രാവിലെ 9.30മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ പ്രാഥമിക പരിശോധനയ്ക്കു ശേഷം ആവശ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും.