എടത്വയിലെ വ്യാപാരസ്ഥാപനങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞ് അടച്ചിടും
1226325
Friday, September 30, 2022 10:55 PM IST
എടത്വ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും എടത്വ യൂണിറ്റ് മുന്‍ പ്രസിഡന്റും മോഡേണ്‍ വെസല്‍ പാലസ് ഉടമയുമായ അന്തരിച്ച വാണിയപ്പുരയ്ക്കല്‍ പത്തില്‍ പി.എ. ജോസിനോടുള്ള (ജോസാര്‍-71) ആദരസൂചകമായി എടത്വയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ അടച്ചിടുമെന്ന് എടത്വ യൂണിറ്റ് പ്രസിഡന്റ് ജോണ്സണ് എം. പോള്‍ അറിയിച്ചു.
സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം വൈകിട്ട് 4.30ന് വ്യാപാര ഭവനില്‍ അനുശോചന സമ്മേളനവും നടക്കും. മറിയാമ്മ ജോര്‍ജ്, ജോണ്സണ് എം. പോള്‍, സജു പാര്‍ഥസാരഥി, റ്റി.ഡി. ജോസ് തോപ്പില്‍, കുര്യച്ചന് മാലിയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.