ഞായറാഴ്ച പ്രവൃത്തിദിനമാക്കിയ തീരുമാനം പിന്‍വലിക്കണം: ഓർത്തഡോക്സ് സഭ
1226009
Thursday, September 29, 2022 10:38 PM IST
മാന്നാർ: ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍.
ക്രൈസ്തവ ദേവാലയങ്ങളില്‍ ആരാധന ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഞായറാഴ്ചയാണ്. ക്രൈസ്തവര്‍ വിശുദ്ധമായി കണക്കാക്കുന്ന ഞായറാഴ്ച പ്രവൃത്തി ദിവസമാക്കാനുള്ള പ്രവണത അടുത്ത കാലത്തായി വര്‍ധിച്ചുവരുന്നു. ഇത് മത സ്വാതന്ത്ര്യത്തിനുനേരെയുള്ള വെല്ലുവിളിയാണ്. സ്വാതന്ത്ര്യം ലഭിച്ച കാലംമുതല്‍ ഞായറാഴ്ച പ്രവൃത്തി ദിവസമാക്കിയതായി അറിവില്ല. കേരള സർക്കാരിന്റെ പുതിയ പരിഷ്കാരം പ്രതിഷേധാര്‍ഹമാണ്. ഒക്ടോബര്‍ രണ്ടിനു ക്രമീകരിച്ചിരിക്കുന്ന പ്രവൃത്തി ദിവസം മറ്റേതെങ്കിലും ദിവസങ്ങളിലേക്കു മാറ്റി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.