ലോക ഹൃദയദിനം ആചരിച്ചു
1226007
Thursday, September 29, 2022 10:38 PM IST
ചേര്‍ത്തല: കെവിഎം സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ഹൃദയദിനാ ഘോഷത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ന്യൂറോ സര്‍ജറി വിഭാഗം മേധാവിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. അവിനാശ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.കെ. വേണുഗോപാല്‍ ക്ലാസെടുത്തു. കെ.എന്‍. രമേഷ്, ആശാലത, റിന്‍സി, ഉണ്ണിക്കുട്ടന്, സാജന് എന്നിവര്‍ നേതൃത്വം നല്കി.
സ്കോളര്‍ഷിപ് വിതരണം
ചേര്‍ത്തല: സെന്റ് മൈക്കിള്‍സ് കോളജ് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. കോളജ് മുന്‍ പ്രിന്സിപ്പാൽ ഡോ.വി. മാത്യു ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രിന്‍സിപ്പൽ ഡോ. സിന്ധു എസ്. നായര്‍ അധ്യക്ഷത വഹിച്ചു. ലിഡിയ ലോറന്‍സ് സ്വാഗതവും പെട്രീഷ്യാ മൈക്കിള്‍ നന്ദിയും പറഞ്ഞു.