ആര്യാട് ലിറ്റിൽ ഫ്ളവർ പള്ളി സുവർണജൂബിലി വർഷ ഉദ്ഘാടനം
1226003
Thursday, September 29, 2022 10:38 PM IST
ആലപ്പുഴ: ആര്യാട് ലിറ്റിൽ ഫ്ളവർ പള്ളിയുടെ സുവർണജൂബിലി വർഷ ഉദ്ഘാടനം ഒന്നിന്. രാവിലെ എട്ടിന് കൃതജ്ഞതാബലി -ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. രാവിലെ 11നു നടക്കുന്ന പൊതുസമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ജോസ് ചെറുപ്ലാവിൽ സ്വാഗതം പറയും. ആലപ്പുഴ ഫൊറോന വികാരി ഫാ. ഏബ്രഹാം വെട്ടുവയലിൽ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ മുഖ്യപ്രഭാഷണം നടത്തും.
ലോഗോ പ്രകാശനം പി.പി. ചിത്തരഞ്ജൻ എംഎൽഎ നിർവഹിക്കും. വചന പേടക പ്രയാണ ഉദ്ഘാടനം ഫാ. ഏബ്രഹാം വെട്ടുവയലിൽ നിർവഹിക്കും. ജൂബിലി ഗാനം-ഇടവക ഗായകസംഘം. ജൂബിലി വർഷ കർമ പദ്ധതികളുടെ ഉദ്ഘാടനം ഫാ. വർഗീസ് കായിത്തറ. പഞ്ചായത്ത് പ്രസിഡന്റ് ജി. ബിജുമോൻ, പഞ്ചായത്ത് മെന്പർ ടി.ആർ. വിഷ്ണു, ഫാ. ഷാജി തുന്പോച്ചിറ, ഫാ. വർഗീസ് കായിത്തറ, ലാൽജി വളവുങ്കൽ എന്നിവർ പ്രസംഗിക്കും.