കേരള കര്‍ഷക സംഘം ജില്ലാ സമ്മേളനം
1225996
Thursday, September 29, 2022 10:34 PM IST
ചേര്‍ത്തല: കേരള കര്‍ഷകസംഘം ജില്ലാസമ്മേളനം ഒക്ടോബര്‍ മൂന്നിനും നാലിനുമായി പട്ടണക്കാട് നടക്കും. ജില്ലയിലെ 16 ഏരിയാകമ്മിറ്റികളില്‍ നിന്നുള്ള 350 പ്രതിനിധികളുള്‍പ്പെടെ 400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മൂന്നിനു രാവിലെ പൊന്നാംവെളി ജയലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം കര്‍ഷകസംഘം സംസ്ഥാന പ്രസിഡനന്റ് എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജി.ഹരിശങ്കര്‍ അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. പൊതുസമ്മേളനം എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. സെമിനാറുകള്‍ മുന്‍മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്തു. മുരളി പെരുനല്ലി, ഡോ.രാംകുമാര്‍, ഡോ.എ.സുരേഷ് എന്നിവർ വിഷയം അവതരിപ്പിക്കും.
ബോധവത്കരണ ക്ലാസ്
അമ്പലപ്പുഴ: കാക്കാഴം അൽ അമീൻ സെൻട്രൽ സ്കൂളിൽ കുട്ടികളുടെ മാനസിക, പഠന നിലവാരം ഉയർത്തുന്നതിനായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എസ്ഡി കോളജ് റിട്ട. അസിസ്റ്റന്റ് പ്രഫ.ഡോ. ടി. സുനിൽകുമാർ ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ എ. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. പി ആർ ഉണ്ണികൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി.