പികെഎസ് വാഹനജാഥ
1225597
Wednesday, September 28, 2022 10:48 PM IST
തുറവൂർ: ഭൂമി, വീട്, സ്വകാര്യ മേഖലയിൽ സംവരണം, എയ്ഡഡ് മേഖലയിൽ സംവരണം എന്നീ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമ സമിതി (പികെഎസ്) സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചാരണാർഥം സംസ്ഥാന സമര പ്രചാരണ ജാഥ ജില്ലയിൽ പ്രവേശിച്ചു.
ജില്ലാ അതിർത്തിയായ അരൂരിൽ ജാഥാ ക്യാപ്റ്റൻ കെ.സോമപ്രസാദിനും ജാഥാ അംഗങ്ങൾക്കും ഉജ്വല വരവേൽപ്പാണ് ലഭിച്ചത്. കെ. രാഘവൻ, ഡി. ലക്ഷ്മണൻ, ആർ. രാജേഷ്, ദലീമ ജോജോ എംഎൽഎ, പി.കെ. സാബു എന്നിവർ ചേർന്ന് സ്വീകരിച്ചു.