ന​വ​രാ​ത്രി പൂ​ജ​യും സം​ഗീ​തോ​ത്സ​വ​വും
Wednesday, September 28, 2022 10:48 PM IST
ചെ​ട്ടി​കു​ള​ങ്ങ​ര: ദേ​വി വി​ലാ​സം ഹി​ന്ദുമ​ത ക​ണ്‍​വ​ന്‍​ഷ​ന്‍ ട്ര​സ്റ്റി​ന്‍റെ നേ​തൃത്വ​ത്തി​ല്‍ ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ക്കു​ന്ന ന​വ​രാ​ത്രി പൂ​ജ​യു​ടെ​യും ദേ​ശീ​യ സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ക്ഷേ​ത്ര ത​ന്ത്രി പ്ലാ​ക്കു​ടി ഇ​ല്ലം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി നി​ര്‍​വ​ഹി​ച്ചു. ഈ വ​ര്‍​ഷ​ത്തെ ചെ​ട്ടി​കു​ള​ങ്ങ​ര അ​മ്മ ഗാ​ന​പൂ​ര്‍​ണ​ശ്രീ അ​വാ​ര്‍​ഡ് ജേ​താ​വ് ഡോ.​എ​ന്‍.​ആ​ര്‍. നെ​ന്‍​മാ​റ ക​ണ്ണ​ന് ത​ന്ത്രി പ്ലാ​ക്കു​ടി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി അ​വാ​ര്‍​ഡ് ന​ല്‍​കി.