സിഗ്നൽ ലൈറ്റ് തെളിയണമെങ്കില്‍ സൂര്യന് വിചാരിക്കണം
1225592
Wednesday, September 28, 2022 10:47 PM IST
മാവേലിക്കര: മിച്ചല്‍ ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കണമെങ്കില്‍ സാക്ഷാല്‍ സൂര്യൻതന്നെ വിചാരിക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍. കെല്‍ട്രോണ്‍ 2014-15ല്‍ ആര്.രാജേഷ് എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍ സ്ഥാപിച്ച ലൈറ്റിന്റെ ബാറ്ററി സംവിധാനം കേടായിട്ടു മാസങ്ങളായിട്ടും അത് മാറിവെക്കാന് അധികൃതര്‍ തയാറായിട്ടില്ല.
രാവിലെ 8.30 മുതല്‍ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന മൂന്നു വരെയെ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിക്കു. മഴയോ കാര്‍മേഘങ്ങളോ വന്നാല്പിന്നെ പറയുകയും വേണ്ട. സിഗ്നല്‍ സംവിധാനത്തിന്റെ പരിപാലന ചുമതല നഗരസഭയ്ക്കാണ്. എന്നാല്‍, ആരു ബാറ്ററിക്കു പണം അനുവദിക്കും എന്ന തര്‍ക്കമാണ് നിലവില്‍ ബാറ്ററി ശരിയാക്കാതെ ഇരിക്കാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. കെല്‍ട്രോണ്‍ ബാറ്ററി മാറ്റിവയ്ക്കുന്നതു സംബന്ധിച്ച് നിരവധി തവണ ബന്ധപ്പെട്ടങ്കിലും ഒരു നടപടികളും നിലവില്‍ ആയിട്ടില്ല.