മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ടി​ന്‍റെ ശ്ര​ദ്ധ​പ്പെ​രു​ന്നാ​ളാ​ച​ര​ണ​വും ക​ണ്‍​വ​ന്‍​ഷ​നും നാ​ളെ ആ​രം​ഭി​ക്കും
Wednesday, September 28, 2022 10:47 PM IST
ച​ങ്ങ​നാ​ശേ​രി: ദൈ​വ​ദാ​സ​ന്‍ മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ടിന്‍റെ 53-ാമ​ത് ശ്ര​ദ്ധ​പ്പെ​രു​ന്നാ​ളും മൂ​ന്നാ​മ​ത് കാ​വു​കാ​ട്ട് ക​ണ്‍​വ​ന്‍​ഷ​നും നാ​ളെ മു​ത​ല്‍ എ​ട്ടു​വ​രെ തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ​കു​ര്‍​ബാ​ന​യും ക​ണ്‍​വ​ന്‍​ഷ​ന്‍ പ്ര​സം​ഗ​വും ന​ട​ക്കും. അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഒ​ന്നി​ന് വൈ​കു​ന്നേ​കം 4.30ന് ​അ​തി​രൂ​പ​താ ചാ​ന്‍​സല​ര്‍ റ​വ.​ഡോ.​ ഐ​സ​ക് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ​കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. റ​വ.​ഡോ.​ ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ര​ണ്ടി​ന് 5.15, 6.30, 8.30, 9.30, വൈ​കു​ന്നേ​രം 4.30 സ​മ​യ​ങ്ങ​ളി​ല്‍ ഫാ.​ മാ​ത്യു ക​രി​ക്ക​ണ്ട​ത്തി​ല്‍ റ​വ.​ഡോ.​ ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍, ഫാ.​ വ​ര്‍​ഗീ​സ് വെ​ട്ടു​കു​ഴി​യി​ല്‍, ഫാ.​ ദേ​വ​സ്യാ പു​ളി​ക്ക​ആ​ശേ​രി, റ​വ.​ഡോ.​ വ​ര്‍​ഗീ​സ് മ​റ്റ​ത്തി​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​രാ​യി​രി​ക്കും. മൂ​ന്നു മു​ത​ല്‍ ഏ​ഴു​വ​രെ തീ​യ​തി​ക​ളി​ല്‍ വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ​കു​ര്‍​ബാ​ന. ബി​ഷ​പ്പ് മാ​ര്‍ മാ​ത്യു അ​റ​ക്ക​ല്‍, ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഫാ.​ ജോ​ര്‍​ജ് കൊ​ച്ചു​പ​റ​മ്പി​ല്‍, റ​വ.​ഡോ. ​ജോ​സ് കൊ​ല്ലാ​റ, ഫാ.​ തോ​മ​സ് പ്ലാ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​രാ​യി​രി​ക്കും.

എ​ട്ടി​ന് രാ​വി​ലെ 5.30ന് ​ഫാ.​ തോ​മ​സ് ചൂ​ള​പ്പ​റ​മ്പി​ല്‍, 6.30ന് ​ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, 8.30ന് ​ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പ​റ​മ്പി​ല്‍, പ​ത്തി​ന് റ​വ.​ഡോ.​ ജോ​ണ്‍ കു​ള​ത്തി​ങ്ക​ല്‍, 11.30ന് ​ഫാ.​ മാ​ത്യു ചൂ​ര​വ​ടി എ​ന്നി​വ​ര്‍ വി​ശു​ദ്ധ​കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. 12.30ന് ​പൊ​തി​ച്ചേ​ര്‍​നേ​ര്‍​ച്ച. 3.30ന് ​മൈ​ന​ര്‍ സെ​മി​നാ​രി​യി​ലെ വൈ​ദി​ക​രും 4.30ന് ​ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് കോ​ച്ചേ​രി​യും വി​ശു​ദ്ധ​കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും.