മുട്ടാര്‍ സെന്റ് ജോര്‍ജില്‍ പച്ചക്കറി കൃഷി വിളവെടുപ്പ്
1225588
Wednesday, September 28, 2022 10:47 PM IST
എടത്വ: മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കൻഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പരിസരത്ത് ഗ്രോ ബാഗുകളില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നടന്നു. മുട്ടാര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിനി ജോളി ഉദ്ഘാടനം നിര്‍വഹിച്ചു.
ഇരുനൂറ് ഗ്രോ ബാഗുകളിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. ജൈവ കൃഷി രീതിയില്‍ ചെയ്യുന്നതിനാല്‍ വിളവുകള്‍ക്ക് അധ്യാപകരുടെയും നാട്ടുകാരുടെയും ഇടയില്‍ വലിയ പ്രിയമാണ്. മുട്ടാര്‍ കൃഷിഭവന് പദ്ധതിക്ക് വേണ്ട പ്രോത്സാഹനങ്ങളും നല്‍കുന്നുണ്ട്. പ്രിന്‍സിപ്പല്‍ ബിനു ജോണ്‍, പ്രോഗ്രാം ഓഫീസര്‍ അനീഷ് ജോര്‍ജ്, വോളണ്ടിയര്‍ സെക്രട്ടറിമാരായ അഭിരാമി ഗോപകുമാര്‍, ഷിബിന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.