ബോധവത്കരണ ക്ലാസ്
1225587
Wednesday, September 28, 2022 10:47 PM IST
മാന്നാർ: നായർ സമാജം ഗേൾസ് ഹൈസ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ഒൻപത്, 10 ക്ലാസുകളിലെ വിദ്യാർഥിനികൾക്കുവേണ്ടി നടത്തപ്പെടുന്ന മയക്കുമരുന്നിനെതിരേ എന്ന വിഷയത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ ചെങ്ങന്നൂർ അസിസ്റ്റന്റ് സിവിൽ എക്സൈസ് ഇൻസ്പെക്ടർ വിനീത് ക്ലാസ് എടുത്തു. പിടിഎ പ്രസിഡന്റ് അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത കുമാരി, ജി. ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.