പേവിഷവിരുദ്ധ ദിനാചരണം
1225573
Wednesday, September 28, 2022 10:43 PM IST
ആലപ്പുഴ: പേവിഷവിരുദ്ധ ദിനത്തോടനുബന്ധിച്ച് പൊള്ള ത്തൈ സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ പ്രിൻസിപ്പൽ സിസ്റ്റർ സീമാ പീറ്ററിന്റെ നേതൃത്വത്തിൽ പേവിഷബാധ പ്രതിരോധ പ്രതിജ്ഞ ചൊല്ലുകയും തുടർന്ന് ജോസഫൈൻസിന്റെ സൈക്കിൾ റാലിയും പേവിഷബാധ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി, വാർഡ് മെമ്പർമാരായ മെറ്റിൽഡ മാത്യു, ഷീലാ സുരേഷ് എന്നിവർ പ്രസംഗിച്ചു.