ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലെ ആ​ക്ര​മ​ണം! പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന
Saturday, September 24, 2022 11:04 PM IST
അ​മ്പ​ല​പ്പു​ഴ: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ന​ട​ന്ന അ​ക്ര​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന. പ​ഞ്ചാ​യ​ത്തം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​സ്റ്റ​ഡി​യി​ലെ​ന്ന് സൂ​ച​ന. ഹ​ർ​ത്താ​ൽ ദി​ന​മാ​യ ഇ​ന്ന​ലെ അ​മ്പ​ല​പ്പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കെ എ​സ്ആ​ർടി സി ബ​സു​ക​ൾ, ലോ​റി​ക​ൾ എ​ന്നി​വ​ക്കു നേ​രെ വ്യാ​പ​ക ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​റ​ക്കാ​ട് പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ​ക്കു നേ​രെ അ​ക്ര​മം ന​ട​ത്തി​യ​വ​രെ​ക്കു​റി​ച്ച് തെ​ളി​വ് ല​ഭി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.