പ​രു​മ​ല പാ​ല​ത്തി​ലെ വി​ള്ള​ൽ മൂ​ടി
Saturday, September 24, 2022 11:04 PM IST
മാ​ന്നാ​ർ:​ പ​രു​മ​ല പാ​ല​ത്തി​ലെ ഇ​ടി​ഞ്ഞു താ​ഴു​ന്ന ഭാ​ഗം വീ​ണ്ടും ശ​രി​യാ​ക്കി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഈ ​ഭാ​ഗം മെ​റ്റ​ൽ ഇ​ട്ട് ഉ​യ​ർ​ത്തി ടാ​ർ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ര​ണ്ടുമാ​സം മു​മ്പും ഈ ​പാ​ല​ത്തി​ൽ വ​ലി​യ ഗ​ർ​ത്തം ഉ​ണ്ടാ​കു​ക​യും മെ​റ്റ​ലും മ​ണ്ണും ഉ​പ​യോ​ഗി​ച്ച് കു​ഴി നി​ക​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച മു​മ്പ് മു​ത​ൽ വീ​ണ്ടും ഈ ​ഭാ​ഗം താ​ഴാ​ൻ തു​ട​ങ്ങി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ വീ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ക പ​തി​വാ​യി​രു​ന്നു.​ഇ​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ വ​ന്ന​തോ​ടെ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി കു​ഴി മൂ​ടാ​ൻ വേ​ണ്ട ന​ട​പ​ടി​ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.