ജ​മ്മു​വി​ൽ മ​ല​യാ​ളി സൈ​നി​ക​ൻ ജീ​വ​നൊ​ടു​ക്കി
Saturday, September 24, 2022 11:02 PM IST
കാ​യം​കു​ളം: ജ​മ്മു​വി​ൽ മ​ല​യാ​ളി സൈ​നി​ക​ൻ സ്വ​യം വെ​ടി​യു​തി​ർ​ത്തു മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു. ക​ണ്ട​ല്ലൂ​ർ തെ​ക്ക് ത​റ​യി​ൽ കി​ഴ​ക്ക​തി​ൽ ര​വി​യു​ടെ മ​ക​ൻ ആ​ർ. ക​ണ്ണ​ൻ (26) ആ​ണ് ഡ്യൂ​ട്ടി​ക്കി​ട​യി​ൽ വെ​ടി​വ​ച്ചു മ​രി​ച്ച​താ​യി വീ​ട്ടു​കാ​ർ​ക്ക് വി​വ​രം ല​ഭി​ച്ച​ത്.

ജ​മ്മു​വി​ൽ രാ​ഷ്‌്ട്രീയ റൈ​ഫി​ളി​ൽ ആ​യി​രു​ന്നു ക​ണ്ണ​ൻ ജോലി ചെ​യ്തി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആറോ​ടെ മേലുദ്യോ​ഗ​സ്ഥ​ൻ വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. ഓ​ണാ​വ​ധി​ക്കാ​യി നാ​ട്ടി​ൽ എ​ത്തി പ​തി​നേ​ഴാം തീ​യ​തി​യാ​ണ് ക​ണ്ണ​ൻ മ​ട​ങ്ങി​യ​ത്. ഭാ​ര്യ:​ ദേ​വു. മാ​താ​വ്: പ​ത്മാ​ക്ഷി. ഇ​ന്നു രാ​വി​ലെ ഒ​ന്പതോടെ മൃതദേഹം വീ​ട്ടി​ൽ എ​ത്തി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.