സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
Friday, September 23, 2022 10:31 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​തും ദേ​ശീ​യ-​അ​ന്ത​ര്‍​ദേ​ശീ​യ സ​ര്‍​വക​ലാ​ശാ​ല​ക​ളി​ല്‍ മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ച് പ​ഠി​ക്കു​ന്ന​തു​മാ​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 2022-23 വ​ര്‍​ഷം ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്‌​കോ​ള​ര്‍​ഷി​പ്പ് ന​ല്‍​കു​ന്നു.
ഹാ​ജ​രാ​ക്കേ​ണ്ട രേ​ഖ​ക​ള്‍: പ​ഠി​ക്കു​ന്ന സ്ഥാ​ന​ത്തി​ലെ പ്രി​ന്‍​സി​പ്പാ​ലി​ന്‍റെ സാ​ക്ഷ്യ​പ​ത്രം, മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഡ്മി​ഷ​ന്‍ ല​ഭി​ച്ച​തി​നു​ള്ള അ​ലോ​ട്ട്‌​മെ​ന്റ് ക​ത്ത്, ജാ​തി-​വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍നി​ന്നും 2022-23 സാ​മ്പ​ത്തി​ക വ​ര്‍​ഷം മെ​റി​റ്റോ​റി​യ​സ് സ്‌​കോ​ള​ര്‍​ഷി​പ്പ് കൈ​പ്പ​റ്റി​യി​ട്ടി​ല്ല എ​ന്ന സാ​ക്ഷ്യ​പ​ത്രം, ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ര്‍​പ്പ്, ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ്, എ​സ്എ​സ്എ​ല്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ്, നി​ര്‍​ദിഷ്ട മാ​തൃ​ക​യി​ല്‍ ത​യാറാ​ക്കി​യ അ​പേ​ക്ഷ (ഫോ​ണ്‍ ന​മ്പ​ര്‍ സ​ഹി​തം).
ഇ​വ സ​ഹി​തം 30ന​കം ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍, സി​വി​ല്‍ സ്റ്റേ​ഷ​ന്‍ (അ​ന​ക്‌​സ്), ത​ത്തം​പ​ള്ളി പി​ഒ, ആ​ല​പ്പു​ഴ എ​ന്ന വി​ലാ​സ​ത്തി​ല്‍ ന​ല്‍​ക​ണം. ഫോ​ണ്‍: 0477-2252548 സ​മ​ര്‍​പ്പി​ക്കാം.

എ​ന്‍​ട്ര​ന്‍​സ് പ​രി​ശീ​ല​നം:
അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍ മെ​ഡി​ക്ക​ല്‍/​എ​ന്‍​ജി​നിയ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷാ പ​രി​ശീ​ല​ന പ​ദ്ധ​തി പ്ര​കാ​രം 2022 -ല്‍ ​പ്ല​സ് ടു ​പാ​സായ പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 2022-23 അ​ധ്യ​യ​നവ​ര്‍​ഷ​ത്തേ​ക്ക് മെ​ഡി​ക്ക​ല്‍/​എ​ന്‍​ജി​നിയ​റിം​ഗ് കോ​ഴ്സു​ക​ള്‍​ക്ക് പ്ര​വേ​ശ​നം നേ​ടാ​നാ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ത്തി​നു​ള്ള തു​ക ന​ല്‍​കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
കെ​മി​സ്ട്രി, ഫി​സി​ക്സ്, ബ​യോ​ള​ജി, ക​ണ​ക്ക്, ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ളി​ല്‍ ബി ​പ്ല​സില്‍ കു​റ​യാ​ത്ത ഗ്രേ​ഡ് വാ​ങ്ങി വി​ജ​യി​ച്ച​തും കു​ടും​ബ​വാ​ര്‍​ഷി​ക വ​രു​മാ​നം ആ​റുല​ക്ഷം രൂ​പ​യി​ല്‍ ക​വി​യാ​ത്ത​തു​മാ​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം.
വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ശ​ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ, ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ര​ക്ഷ​ക​ര്‍​ത്താ​വി​ന്‍റെ കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​നം, എ​സ്എ​സ്എ​ല്‍സി, പ്ല​സ് ടു ​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍, പ​രി​ശീ​ല​ന സ്ഥാ​പ​ന​ത്തി​ല്‍ ചേ​ര്‍​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഫീ​സ് അ​ട​ച്ച തെ​ളി​വ്, കു​ട്ടി​യു​ടെ പാ​സ് ബു​ക്ക്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ്, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ സ​ഹി​തം 30ന​കം ആ​ല​പ്പു​ഴ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ അ​ന​ക്സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.
പ​രി​ശീ​ല​ന​ത്തി​നു​ള്ള തു​ക കു​ട്ടി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ/​ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍- 0477-2252548.