പ​ണി തീ​ർ​ത്തി​ട്ടും തു​ക ത​രു​ന്നി​ല്ലെ​ന്നു ക​രാ​റു​കാ​ർ
Tuesday, August 16, 2022 10:50 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജ​ല അ​ഥോ​റി​റ്റി​യു​ടെ ജോ​ലി​ക​ൾ ക​രാ​റെ​ടു​ത്ത​വ​ർ​ക്ക് ഡി​പ്പോ​സി​റ്റ് വ​ർ​ക്ക് തു​ക ന​ൽ​കു​ന്നി​ല്ലെ​ന്നു പ​രാ​തി.
ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ ഒാ​ഫീ​സി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ കെ​ട്ടി​വ​ച്ച തു​ക​യാ​ണ് ക​രാ​റു​കാ​ർ​ക്കു ന​ൽ​കു​ന്നി​ല്ലെ​ന്നു പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഏ​താ​ണ്ട് ഒ​രു കോ​ടി​യോ​ളം രൂ​പ​യാ​ണ് ഇ​ങ്ങ​നെ ക​രാ​റു​കാ​ർ​ക്കു കി​ട്ടാ​നു​ള്ള​ത്.
പത്തു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ര​ണ്ടു ന​ഗ​ര​സ​ഭ​ക​ളി​ലെ​യും പതി നാറു പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത​വ​രു​ടെ തു​ക​യാ​ണ് കി​ട്ടു​ന്നി​ല്ലെ​ന്നു പ​രാ​തി​യു​ള്ള​ത്.
പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ക​രാ​റു​കാ​ർ​ക്കു ന​ൽ​കാ​ൻ പ​ണ​മി​ല്ലെ​ന്നാ​ണു വി​ശ​ദീ​ക​ര​ണ​മെ​ന്നു പ​റ​യു​ന്നു.

ക​രാ​റു​കാ​ർ വെ​ട്ടി​ൽ

പൂ​ർ​ത്തി​യാ​യ ക​രാ​റു​ക​ൾ​ക്ക് 73.91 ല​ക്ഷം ഉ​ൾ​പ്പെ​ടെ ഒ​രു കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു വാ​ട്ട​ർ അ​ഥോ​റി​റ്റി, ഫി​നാ​ൻ​സ് മാ​നേ​ജ​ർ​ക്കു ജൂ​ൺ 28ന് ​ക​ത്ത​യ​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നു ക​രാ​റു​കാ​ർ പ​റ​യു​ന്നു. ഡെ​പ്പോ​സി​റ്റ് വ​ർ​ക്കു​ക​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും നി​ക്ഷേ​പി​ച്ച തു​ക കേ​ന്ദ്ര ഓ​ഫീ​സി​നു കൈ​മാ​റു​ക​യാ​ണ് പ​തി​വ്.
പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ചു കൃ​ത്യ​മാ​യ ബി​ല്ലും ര​സീ​തു​ക​ളും ഹാ​ജ​രാ​ക്കി​യാ​ൽ കേ​ന്ദ്ര ഓ​ഫീ​സി​ൽ​നി​ന്നു പ​ണം കൈ​മാ​റ​ണം. പ​ണി പൂ​ർ​ത്തി​യാ​യാ​ൽ വേ​ഗം പ​ണം കി​ട്ടു​മെ​ന്നു പ്ര​തീ​ക്ഷ​യി​ൽ അ​ട​ങ്ക​ൽ തു​ക​യു​ടെ അ​ഞ്ചു മു​ത​ൽ 15 ശ​ത​മാ​നം വ​രെ കു​റ​ച്ചാ​ണ് ഡി​പ്പോ​സി​റ്റ് വ​ർ​ക്കു​ക​ൾ ക​രാ​റു​കാ​ർ പ​ല​പ്പോ​ഴും എ​ടു​ക്കു​ന്ന​ത്. പ​ക്ഷേ, മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ണം ല​ഭി​ക്കാ​ത്ത​ത് ക​രാ​റു​കാ​രെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

നേ​ട്ടം വാ​ട്ട​ർ
അ​ഥോ​റി​റ്റി​ക്ക്

ഡെ​പ്പോ​സി​റ്റ് വ​ർ​ക്കി​ന്‍റെ മു​ഴു​വ​ൻ തു​ക​യും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​നം വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ നി​ക്ഷേ​പി​ക്കും. അ​ഥോ​റി​റ്റി​ ടെ​ൻ​ഡ​ർ വി​ളി​ച്ചു ക​രാ​ർ ഉ​റ​പ്പി​ക്കും. അ​ട​ങ്ക​ൽ തു​ക​യേ​ക്കാ​ൾ കു​റ​ഞ്ഞ തു​ക​യ്ക്കാ​ണ് ക​രാ​ർ ന​ൽ​കു​ന്ന​തെ​ങ്കി​ൽ ശേ​ഷി​ച്ച തു​ക അ​ഥോ​റി​റ്റി​ക്കു ല​ഭി​ക്കും. ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തെ​ങ്കി​ൽ ല​ഭി​ക്കു​ന്ന പ​ലി​ശ​യും വ​കു​പ്പി​നു ല​ഭി​ക്കും. ഇ​തി​നു പു​റ​മേ ഓ​രോ പ​ദ്ധ​തി​ക്കും സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​നു​സ​രി​ച്ചു സൂ​പ്പ​ർ​വി​ഷ​ൻ ചാ​ർ​ജാ​യി അ​ഞ്ചു​മു​ത​ൽ 15 ശ​ത​മാ​നം വ​രെ തു​ക ഈ​ടാ​ക്കു​ന്ന​തും അ​ഥോ​റി​റ്റി​ക്കു ല​ഭി​ക്കും.
പി​ഴ​യു​ണ്ട്
നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഡി​പ്പോ​സി​റ്റ് വ​ർ​ക്കു​ക​ളു​ടെ പ​ണം ന​ൽ​കു​ന്ന​തു വൈ​കി​പ്പി​ച്ചാ​ൽ ക​രാ​റു​കാ​ര​നു ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ 18 ശ​ത​മാ​നം പ​ലി​ശ ന​ൽ​ക​ണ​മെ​ന്നു വ്യ​വ​സ്ഥ​യു​ണ്ട്. തു​ക വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചാ​ൽ അ​തി​നു പി​ഴ വേ​റെ. അ​തേ​സ​മ​യം, ഡി​പ്പോ​സി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ചു ക​രാ​റു​കാ​ർ​ക്കു പ​ണം വൈ​കാ​തെ ന​ൽ​കു​മെ​ന്ന് ആ​ല​പ്പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.