കാ​ര്‍​ഷി​ക സെ​ന്‍​സ​സ്: ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​രം
Tuesday, August 16, 2022 10:49 PM IST
ആ​ല​പ്പു​ഴ: പ​തി​നൊ​ന്നാ​മ​ത് കാ​ര്‍​ഷി​ക സെ​ന്‍​സ​സി​ന്‍റെ ഒ​ന്നാം​ഘ​ട്ട വി​വ​ര​ശേ​ഖ​ര​ണ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​രം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ര്‍​ഡു​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ സോ​ഫ്റ്റ്വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്.
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യോ ത​ത്തു​ല്യ​യോ​ഗ്യ​ത​യോ ഉ​ള്ള​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി സ്മാ​ര്‍​ട്ട് ഫോ​ണും അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ​രി​ജ്ഞാ​ന​വും ഉ​ണ്ടാ​യി​ക്ക​ണം. ഒ​രു വാ​ര്‍​ഡി​ലെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് പ​രാ​മ​വ​ധി 4600 രൂ​പ​യാ​ണ് പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കു​ക.
വാ​ര്‍​ഡു​ക​ളി​ലെ താ​മ​സ​ക്കാ​രു​ടെ കൈ​വ​ശാ​നു​ഭ​വ ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ളാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ ശേ​ഖ​രി​ക്കു​ന്ന​ത്. അ​ത​ത് താ​ലൂ​ക്ക് പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന താ​ല്‍​പ്പ​ര്യ​മു​ള​ള​വ​ര്‍ ഓ​ഗ​സ്റ്റ് 20-ന് ​രാ​വി​ലെ 9.30 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​താ​ത് താ​ലൂ​ക്ക് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന (കു​ട്ട​നാ​ട് ഒ​ഴി​കെ) താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സു​ക​ളി​ല്‍ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണം. കു​ട്ട​നാ​ട് താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സ് ച​ന്പ​ക്കു​ളം പ​ടി​പു​ര​യ്ക്ക​ല്‍ കാ​ര്‍​ത്ത്യാ​നി ക്ഷേ​ത്ര​ത്തി​നു സ​മീ​പം എ​ന്‍​എ​സ്എ​സ് ബി​ല്‍​ഡിം​ഗ്‌​സി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ആ​ധാ​ര്‍ കാ​ര്‍​ഡ്, എ​സ്.​എ​സ്.​എ​ല്‍.​സി. ബു​ക്ക്, പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ക​ള​ര്‍​ഫോ​ട്ടോ, ജോ​ലി പ​രി​ച​യം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തു​ട​ങ്ങി​യ​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ അ​സ്സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ളും ഹാ​ജ​രാ​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍ സെ​ന്‍​സെ​സ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തു​വ​രെ ജോ​ലി​യി​ല്‍ തു​ട​ര​ണം. ഫോ​ണ്‍ ചേ​ര്‍​ത്ത​ല-9496828380, അ​മ്പ​ല​പ്പു​ഴ-98474983 83, കു​ട്ട​നാ​ട്-9495242586, ചെ​ങ്ങ​ന്നൂ​ര്‍-7510453854, മാ​വേ​ലി​ക്ക​ര-9946444559, കാ​ര്‍​ത്തി​ക​പ്പ​ള്ളി-0479-2994788, 9539900937.

അ​വാ​ര്‍​ഡ് വി​ത​ര​ണ​ം

മാ​ന്നാ​ര്‍: കു​ട്ട​മ്പേ​രൂ​ര്‍ വ​ട​ക്കേ​വ​ഴി എ​ന്‍എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ല്‍നി​ന്നു വ​ര്‍​ഷംതോ​റും ന​ല്‍​കി വ​രു​ന്ന വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് വി​ത​ര​ണ​വും സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കു​ള്ള പ​ഠ​ന​ധ​ന സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി. ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ല്‍ കൂ​ടി​യ പൊ​തു​യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് എം.​ജി. ദേ​വ​കു​മാ​ര്‍ ഇ​വ​യു​ടെ വി​ത​ര​ണോ​ത്ഘാ​ഘാ​ട​നം ന​ട​ത്തി.