കു​ട്ട​നാ​ടി​ന്‍റെ ര​ക്ഷ​: മാ​ർ പെ​രു​ന്തോ​ട്ടം മ​ന്ത്രി റോ​ഷി​ക്കു നി​വേ​ദ​നം ന​ൽ​കി
Sunday, August 14, 2022 11:11 PM IST
ച​ങ്ങ​നാ​ശേ​രി: കു​ട്ട​നാ​ടി​ന്‍റെ ര​ക്ഷ​യ്ക്ക് അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് നി​വേ​ദ​നം ന​ൽ​കി. നി​വേ​ദ​ന​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു.

എ​സി ക​നാ​ലി​ലെ പോ​ള​യും ചെ​ളി​യും നീ​ക്കി ആ​ഴം​കൂ​ട്ടി പ​ള്ളാ​ത്തു​രു​ത്തി​വ​രെ തു​റ​ക്കു​ക, കു​ട്ട​നാ​ട്ടി​ലെ മു​ഴു​വ​ൻ തോ​ടു​ക​ളി​ലേ​യും നീ​രൊ​ഴു​ക്ക് ത​ട​സം മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട്, തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ എ​ന്നി​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ചെ​ളി​യും എ​ക്ക​ലും നീ​ക്കു​ക, വേ​ന്പ​നാ​ട്ടു​കാ​യ​ലി​ലെ​യും വി​വി​ധ ഡാ​മു​ക​ളി​ലേ​യും മ​ണ​ലും ചെ​ളി​യും നീ​ക്കി ജ​ല​സം​ഭ​ര​ണ​ശേ​ഷി കൂ​ട്ടു​ക, കാ​യ​ലി​ൽ​നി​ന്നും തോ​ടു​ക​ളി​ൽ​നി​ന്നും നീ​ക്കു​ന്ന ചെ​ളി ഉ​പ​യോ​ഗി​ച്ച് പു​റം​ബ​ണ്ടു​ക​ൾ ബ​ല​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.