ക​ർ​ഷ​ക​ദി​നാ​ച​ര​ണം
Saturday, August 13, 2022 10:50 PM IST
മാ​ന്നാ​ർ: കി​സാ​ൻ ജ​ന​ത ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നാ​ച​ര​ണം ന​ട​ത്തും. മി​ക​ച്ച ക​ർ​ഷ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.മാ​ന്നാ​ർ പെ​ൻ​ഷ​ൻ ഭ​വ​നി​ലെ എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ ന​ഗ​റി​ൽ 16ന് ​ചൊ​വ്വാ​ഴ്ച മൂ​ന്നി​ന് കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​വി. മാ​ധ​വ​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണം എ​ൽ​ജെ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഗി​രീ​ഷ് ഇ​ല​ഞ്ഞി​മേ​ൽ നി​ർ​വ​ഹി​ക്കും. മി​ക​ച്ച ക​ർ​ഷ​ക​രെ എ​ൽ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​ശ​ശി​ധ​ര​പ്പ​ണി​ക്ക​ർ ആ​ദ​രി​ക്കും. കി​സാ​ൻ ജ​ന​ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.