കോ​ടി​ക​ൾ മു​ങ്ങി​യി​ട്ടും ദു​രി​ത​ങ്ങ​ളൊ​ഴി​യാ​തെ കു​ട്ട​നാ​ട്
Saturday, August 13, 2022 1:51 PM IST
മ​ങ്കൊ​ന്പ്: രാ​ജീ​വ്ഗാ​ന്ധി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​നം മു​ത​ലി​ങ്ങോ​ട്ട് കോ​ടി​ക​ളു​ടെ ഫ​ണ്ടാ​ണു കു​ട്ട​നാ​ട്ടി​ലേ​ക്കൊ​ഴു​കി​യെ​ത്തി​യ​തെ​ങ്കി​ലും ആ​സൂ​ത്ര​ണ​ത്തി​ലെ​യും ന​ട​ത്തി​പ്പി​ലെ​യും പാ​ളി​ച്ച​ക​ൾ നി​മി​ത്തം പ​ദ്ധ​തി​ക​ളി​ൽ പ​ല​തി​ന്‍റെ​യും ശ​രി​യാ​യ ഫ​ലം നാ​ട്ടു​കാ​ർ​ക്കു ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​കു​ന്നു.

ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്ന വെ​ള്ള​പ്പൊ​ക്ക-​വെ​ള്ള​ക്കെ​ട്ടു ദു​രി​ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ; ഫ​ണ്ടു​ദു​ർ​വി​നി​യോ​ഗ​ത്തെ​ക്കു​റി​ച്ചും, ഇ​ട​നി​ല​ക്കാ​രു​ടെ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചും, പ​റ​ഞ്ഞു​പ​റ്റി​ക്ക​ലു​ക​ളെ​ക്കു​റി​ച്ചു​മൊ​ക്കെ​യു​ള്ള പ​രാ​തി​ക​ൾ ഏ​റു​ക​യാ​ണ്.

എ​സി റോ​ഡ് ന​വീ​ക​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ പൂ​വം പ്ര​ദേ​ശ​ത്തെ ഉ​യ​ർ​ത്തി​യ റോ​ഡും ഓ​ട​ക​ളു​മെ​ല്ലാം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ചെ​റി​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പോ​ലും വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ പ്ര​ള​യ​കാ​ല​ത്തും യാ​ത്ര സു​ഗ​മ​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ പ്ര​സ​ക്തി​പോ​ലും ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​താ​യാ​ണു പ​രാ​തി. ഇ​ത്ത​വ​ണ​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഉ​ണ്ടാ​യ​തി​നെ​ക്കാ​ൾ ഒ​രു മീ​റ്റ​റി​ല​ധി​കം ജ​ല​നി​ര​പ്പ് പ്ര​ള​യ​കാ​ല​ത്ത് കു​ട്ട​നാ​ട്ടി​ൽ ഉ​യ​രാ​റു​ണ്ട്.

അ​തേ​സ​മ​യം പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ എ​ല്ലാം ശ​രി​യാ​കു​മെ​ന്നു ത​ന്നെ​യാ​ണ് അ​ധി​കൃ​ത​രി​പ്പോ​ഴും വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടേ​യു​മൊ​ന്നും അ​ഭി​പ്രാ​യ​ങ്ങ​ൾ മാ​നി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത് അ​ടി​ച്ചേ​ൽ​പ്പി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ക​നാ​ലി​ലേ​ക്കും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ഒ​ഴു​കി​മാ​റാ​ൻ സൗ​ക​ര്യ​മു​ള്ള റോ​ഡി​ൽ കോ​ടി​ക​ൾ മു​ട​ക്കി ഓ​ട​പ​ണി​യു​ന്ന​തി​ന്‍റെ​യും, ജ​ല​ഗ​താ​ഗ​ത​ത്തി​നു ഭീ​ഷ​ണി​യാ​യേ​ക്കാ​വു​ന്ന കു​ള്ള​ൻ​പാ​ല​ങ്ങ​ളു​ടെ​യു​മൊ​ക്കെ യു​ക്തി നാ​ട്ടു​കാ​രി​ൽ പ​ല​രും നേ​ര​ത്തെ​ത​ന്നെ ചോ​ദ്യം ചെ​യ്തി​രു​ന്ന​താ​ണെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നാ​ണാ​ക്ഷേ​പം. നാ​ളി​തു​വ​രെ ഉ​പ​യോ​ഗി​ക്കു​ക പോ​ലും ചെ​യ്തി​ട്ടി​ല്ലാ​ത്ത ന​ട​പ്പാ​ല​ങ്ങ​ൾ പു​തി​യ നി​ർ​മി​തി​ക്കു​വേ​ണ്ടി പൊ​ളി​ച്ചു നീ​ക്കു​ക​യ​തും മ​റ്റും ആ​വ​ർ​ത്തി​ക്കു​ന്ന ആ​സൂ​ത്ര​ണ​പ്പി​ഴ​വി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യ​വ​ർ എ​ടു​ത്തു കാ​ട്ടു​ന്നു.

ന​ട​വ​ഴി​ക്കു​പോ​ലും വ​ക​യി​ല്ലാ​തെ ന​ട്ടം​തി​രി​യു​ന്ന​വ​ർ കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി​യു​ള്ള​പ്പോ​ൾ, പൊ​ളി​ച്ചും പ​ണി​തും ഫ​ണ്ടു​പാ​ഴാ​ക്കു​ന്ന​ത് ആ​രു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണെ​ന്ന ചോ​ദ്യ​വും നാ​ട്ടു​കാ​രു​ന്ന​യി​ക്കു​ന്നു.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ റോ​ഡ് ബ്ലോ​ക്ക് ചെ​യ്യു​ന്ന​തും ബ​ദ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​ക​ളും യാ​ത്ര​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ലു​ള​ള സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്നു​ണ്ട്. പോ​ലീ​സും മ​റ്റു ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്.

എ​സി റോ​ഡ് പോ​ലെ മു​ള​യ്ക്കാം​തു​രു​ത്തി​യി​ലും

പെ​രു​ന്ന മു​ത​ൽ കൈ​ത​വ​ന വ​രെ​യു​ള്ള 24.16 കി​ലോ​മീ​റ്റ​ർ എ​സി റോ​ഡി​നു വേ​ണ്ടി റീ​ബി​ൽ​ഡ് പ​ദ്ധ​തി​പ്ര​കാ​രം 649 കോ​ടി രൂ​പ​യാ​ണു വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​തെ​ങ്കി​ലും നി​ല​വി​ലു​ള്ള രീ​തി തു​ട​ർ​ന്നാ​ൽ ചി​ല​വ് 1,000 കോ​ടി​യും ക​ട​ന്നേ​ക്കാ​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

ഇ​തി​നു​ശേ​ഷം സ​മീ​പ​കാ​ല​ത്തൊ​ന്നും മ​റ്റൊ​രു പു​ന​ർ​നി​ർ​മാ​ണ​ത്തി​നു സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചു കു​ട്ട​നാ​ട​ൻ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി കു​റ്റ​മ​റ്റ രീ​തി​യി​ൽ പ​ദ്ധ​തി പു​ന​ക്ര​മീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ നാ​ടി​ന്‍റെ ഭാ​വി​വി​ക​സ​നം പോ​ലും മു​ര​ടി​ക്കു​മോ​യെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക.

കു​ട്ട​നാ​ട്ടി​ൽ കെ​എ​സ്ടി​പി ന​ട​പ്പാ​ക്കു​ന്ന വീ​യ​പു​രം മു​ള​യ്ക്കാം​തു​രു​ത്തി റോ​ഡ് പ​ദ്ധ​തി​യെ​ക്കു​റി​ച്ചും സ​മാ​ന​രീ​തി​യി​ലു​ള്ള ആ​ക്ഷേ​പ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു. ക​മ്മീ​ഷ​നും ഫ​ണ്ടു​കൊ​ള്ള​യ്ക്കും വേ​ണ്ടി പി​ടി​വാ​ശി​യോ​ടെ പ​ദ്ധ​തി​ക​ള​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​നു പ​ക​രം, ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മെ​ന്തെ​ന്ന​റി​ഞ്ഞ് കു​ട്ട​നാ​ട്ടി​ൽ ജീ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ത്ത​ക്ക രീ​തി​യി​ൽ പ​ദ്ധ​തി​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രാ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഏ​കോ​പ​ന​മി​ല്ലാ​യ്മ പ്ര​ശ്നം

കൃ​ഷി​ക്ക് വേ​ണ്ടി​യു​ള്ള പ​ന്പിം​ഗി​നെ​യും ദു​രി​ത​നി​വാ​ര​ണ​ത്തി​നു​ള്ള പ​ന്പിം​ഗി​നെ​യും ര​ണ്ടാ​യി​ത്ത​ന്നെ ക​ണ്ടു​കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക​ളാ​വ​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രാ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കൃ​ഷി​യി​ല്ലാ​ത്ത​പ്പോ​ഴ​ത്തെ നി​യ​ന്ത്രി​ത പ​ന്പിം​ഗി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ർ​ക്കും പ്ര​ത്യേ​കി​ച്ച് ഉ​ത്ത​ര​വാ​ദി​ത്വ​മൊ​ന്നു​മി​ല്ലെ​ന്നാ​ണ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചി​ല അ​പേ​ക്ഷ​ക​ർ​ക്കു വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ന്നും ല​ഭി​ച്ച മ​റു​പ​ടി​ക​ളി​ലി​തു വ്യ​ക്ത​മാ​ണ​ത്രേ. റോ​ഡു​ക​ൾ​ക്കു​മു​ക​ളി​ൽ വെ​ള്ള​മെ​ത്താ​ത്ത​രീ​തി​യി​ൽ ജ​ല​നി​ര​പ്പു​ക്ര​മീ​ക​രി​ച്ചു റോ​ഡു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തു ന​ല്ല​കാ​ര്യ​മാ​ണെ​ന്ന അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് അ​തു ത​ങ്ങ​ളു​ടെ ജോ​ലി​യ​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

നെ​ൽ​ക്കൃ​ഷി​യി​ല്ലാ​ത്ത​പ്പോ​ഴ​ത്തെ പ​ന്പിം​ഗി​നു ത​ങ്ങ​ൾ​ക്കു പ​ദ്ധ​തി​ക​ളി​ല്ലെ​ന്നു കൃ​ഷി​വ​കു​പ്പും വ്യ​ക്ത​മാ​ക്കു​ന്നു. ര​ണ്ടാം​കൃ​ഷി​യു​ള്ള​പ്പോ​ൾ വെ​ള്ള​ക്കെ​ട്ടൊ​ഴി​വാ​കു​മെ​ന്നു പ​റ​ഞ്ഞു പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും കൈ​മ​ല​ർ​ത്തു​ക​യാ​ണ​ത്രേ.

നി​യ​ന്ത്രി​ത​പ​ന്പിം​ഗ് വേ​ണ​മെ​ന്നു ഗ്രാ​മ​സ​ഭ​ക​ൾ തീ​രു​മാ​ന​മൊ​ക്കെ എ​ടു​ക്കാ​റു​ണ്ടെ​ങ്കി​ലും പ​ദ്ധ​തി​ക​ളു​ടെ അ​ഭാ​വം നി​മി​ത്തം ഒ​ന്നും ന​ട​പ്പാ​കാ​റി​ല്ല. പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കു​പ​രി വി​വി​ധ​വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു ല​ഭ്യ​മാ​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള, പ​ദ്ധ​തി​ക​ളു​ണ്ടാ​ക​ണ​മെ​ന്ന​താ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.