ആ​രോ​ഗ്യ സെ​മി​നാ​റും ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണ​വും
Friday, August 12, 2022 11:15 PM IST
മു​ട്ടാ​ര്‍: ചാ​വ​റ സാം​സ്‌​കാ​രി​ക കേ​ന്ദ്രം മു​ട്ടാ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ 4.30ന് ​ആ​രോ​ഗ്യ സെ​മി​നാ​റും സൗ​ജ​ന്യ ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണ​വും ന​ട​ത്തും. കൊ​വേ​ന്ത​പ്പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തു​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്തം​ഗം ഏ​ബ്ര​ഹാം ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​രോ​ഗ്യ സെ​മി​നാ​ര്‍ വെ​ളി​യ​നാ​ട് ബ്ലോ​ക്ക് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​കെ. വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​വി​നോ​ദ് കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി ക്ലാ​സ് ന​യി​ക്കും.
ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​നി ജോ​ളി നി​ര്‍​വ​ഹി​ക്കു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ റ​വ.​ഡോ. ജോ​സി കോ​ല്ല​മ്മാ​ലി​ൽ, പ്ര​സി​ഡ​ന്‍റ് ജോ​സി ശ്രാ​മ്പി​ക്ക​ൽ, സെ​ക്ര​ട്ട​റി സാം ​കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. 9207218429, 9072821494.

എം​കോം ഫി​നാ​ന്‍​സ് പ്ര​വേ​ശ​നം

ആ​ല​പ്പു​ഴ: ഐഎ​ച്ച്ആ​ര്‍ഡി​യു​ടെ കാ​ര്‍​ത്തി​ക​പ്പ​ള്ളി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സി​ല്‍ കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി പു​തു​താ​യി അ​നു​വ​ദി​ച്ച എം​കോം ഫി​നാ​ന്‍​സ് കോ​ഴ്‌​സി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം. എ​സ് സി./ ​എ​സ്ടി/ ഒ​ഇ​സി​ക്കാ​ര്‍​ക്ക് ഫീ​സ് ഇ​ള​വ് ഉ​ണ്ടാ​കും. ഫോ​ണ്‍: 8547005016, 0479-2485370.