പള്ളിപ്പുറം പെരുമ : മാ​ട്ടേ​ൽ തുരുത്തിലെ ചെറിയ ദേവാലയം
Friday, August 12, 2022 11:14 PM IST
പ​ള്ളി​പ്പു​റം: മാ​ട്ടേ​ൽ തു​രു​ത്തി​ൽ പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ൽ പ​ണി​ത ഒ​രു ചെ​റി​യ ദേ​വാ​ല​യം തീ​ർ​ഥാ​ട​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു. ഇ​വി​ടെ​നി​ന്ന് വി​ശു​ദ്ധ കു​രി​ശ് അ​ദ്ഭുത​ക​ര​മാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. മാ​ർ​ത്തോ​മാ ശ്ലീ​ഹ‌​യു​ടെ നാമധേയ​ത്തി​ലു​ള്ള ഈ ​ദേ​വാ​ല​യം അ​നേ​കം തീ​ർ​ഥാട​ക​രെ ആ​ക​ർ​ഷി​ച്ചു​വ​രു​ന്നു. ദേ​വാ​ല​യ​ത്തി​ൽ എ​ല്ലാ​വ​ർ​ഷ​വും ജൂ​ലൈ 2, 3 തീ​യ​തി​ക​ളി​ൽ വി​ശു​ദ്ധ തോ​മ​സ്ലീ​ഹ​ായു​ടെ ദു​ക്റാ​ന തിരുനാൾ കൊ​ണ്ടാ​ടു​ന്നു. അ​തോ​ട​നു​ബ​ന്ധി​ച്ച് ഇ​വി​ടെ ന​ട​ത്ത​പ്പെ​ടാ​റു​ള്ള തി​രു​ക്ക​ർ​മങ്ങ​ൾ​ക്കുശേ​ഷം ഓ​ടി​വ​ള്ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി വി​ശു​ദ്ധ കു​രി​ശും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ജ​ല​ഘോ​ഷ​യാ​ത്ര പ​ള്ളി​പ്പു​റം പ​ള്ളി​യി​ലേ​ക്ക് ന​ട​ത്താ​റു​ണ്ട്. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ മാ​ട്ടേ​ൽ തു​രു​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ച​ങ്ങാ​ട സ​ർ​വീ​സും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

ഇ​ന്ന് രാ​വി​ലെ ആറിനും ഏഴിനും വി​ശു​ദ്ധ കു​ർ​ബാ​ന 2022ലെ ​സ്ഥാ​ന​ക്കാ​ർ​ക്കുവേ​ണ്ടി. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, പാ​ട്ടു കു​ർ​ബാ​ന മ​ല​ങ്ക​ര റീ​ത്തി​ൽ-റ​വ. ജോ​ഷ്വാ മാ​ർ ഇ​ഗ്നാത്തി യോസ്. തു​ട​ർ​ന്ന് സാ​ൽ​വെ ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ്‌വ്.