എം​ഡി​എം​എ യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Thursday, August 11, 2022 11:09 PM IST
കാ​യം​കു​ളം: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ 600 മി​ല്ലി​ഗ്രാം എം​ഡി​എം​എയു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കാ​യം​കു​ളം ചി​റ​ക്ക​ട​വം കാ​യ​ൽ​വാ​രം വീ​ട്ടി​ൽ ഷെ​റി​ൻ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​യം​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെത്തുടർന്നു ന​ട​ത്തി​വ​ന്ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ചി​റ​ക്ക​ട​വം ക​യ​ർ സൊ​സൈ​റ്റി പ​രി​സ​ര​ത്തുനിന്ന് ക​ഴി​ഞ്ഞദി​വ​സം രാ​ത്രി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ. ​ജ​യ്ദേ​വി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്ഐ ഉ​ദ​യ​കു​മാ​ർ പോ​ലീ​സു​കാ​രാ​യ ദീ​പ​ക്, വി​ഷ്ണു, അ​നീ​ഷ്, ഷാ​ജ​ഹാ​ൻ, അ​രു​ൺ കൃ​ഷ്ണ​ൻ, ശ​ര​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് ല​ഭി​ച്ച ഉ​റ​വി​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​രം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജ്യൂ​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻഡ് ചെ​യ്തു.