1ഃ40 അ​നു​പാ​തം പു​നഃസ്ഥാ​പി​ക്കു​ക: കെപിഎ​സ്ടിഎ
Thursday, August 11, 2022 11:04 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ ഹൈ​സ്കൂ​ളു​ക​ളി​ൽ നി​ല​നി​ന്നി​രു​ന്ന 1:40 എ​ന്ന അ​ധ്യാ​പ​ക- വി​ദ്യാ​ർ​ഥി അ​നു​പാ​തം അ​കാ​ര​ണ​മാ​യി പി​ൻ​വ​ലി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെപി എ​സ്ടി ​എ) ആ​ല​പ്പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി ​ഇഒ ​ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​ പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 1997 മു​ത​ൽ അ​ധ്യാ​പ​ക​ർ​ക്ക് മാ​തൃ വി​ദ്യാ​ല​യ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ചു​കൊ​ണ്ടി​രു​ന്ന അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​തം വ​ള​രെ അ​പ്ര​തീ​ക്ഷി​ത​വും അ​കാ​ര​ണ​വു​മാ​യി പി​ൻ​വ​ലി​ച്ചി​രി​ക്കു​ക​യാ​ണ്.

ഈ ​ഉ​ത്ത​ര​വി​ലൂ​ടെ ഫി​ക്സേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ 2016-17 മു​ത​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ർ മാ​തൃ​വി​ദ്യാ​ല​യ​ത്തി​ൽ നി​ന്ന് മാ​റേ​ണ്ടി​വ​രി​ക​യും ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ ത​ക​ർ​ക്കു​ന്ന ഈ ​ഉ​ത്ത​ര​വ് അ​ടി​യ​ന്തര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെപിഎ​സ്ടിഎ ആ​വ​ശ്യ​പ്പെ​ട്ടു. എം. ​മ​നോ​ജ് കു​മാ​ർ, ബി​നോ​യ് വ​ർ​ഗീ​സ്, പി.​യു.​ ഷ​റ​ഫു​ട്ടി, ഉ​മ്മ​ർ കു​ഞ്ഞ്, രാ​ജേ​ഷ്, വി.​ആ​ർ. ജോ​ഷി, ജോ​ൺ ബ്രി​ട്ടോ, ജോ​ൺ​സ​ൺ ജോ​സ്, കെ.​പി. ഗീ​ത, പി.​ സു​ധ, പ്ര​ശാ​ന്ത് എം. ​ന​മ്പൂ​തി​രി, സു​ഹ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.