ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം
Thursday, August 11, 2022 11:04 PM IST
എ​ട​ത്വ: വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ കൃ​ഷിനാ​ശം സം​ഭ​വി​ച്ച നെ​ല്‍​ക്ക​ര്‍​ഷ​ക​ര്‍​ക്കും ക​ര​കൃ​ഷി​ക്കാ​ര്‍​ക്കും അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും കു​ട്ട​നാ​ട്, അ​പ്പ​ര്‍ കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ അ​ര്‍​ഹ​ത​പ്പെ​ട്ട മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും പ​തി​നാ​യി​രം രൂ​പ വീ​തം ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും എ​ട​ത്വ വി​ക​സ​ന സ​മി​തി നേ​തൃ​യോ​ഗം സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

അ​മ്പ​ല​പ്പു​ഴ-​ തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത പ്ലാ​നും എ​സ്റ്റി​മേ​റ്റും അ​നു​സ​രി​ച്ച് എ​ട​ത്വാ​യ​ട​ക്കം പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ ബ​സ്ബേ​യോ​ടു കൂ​ടി​യു​ള്ള ന​വീ​ക​ര​ണ - നി​ര്‍​മാണ പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ക​സ​നസ​മി​തി പ്ര​സി​ഡ​ന്‍റ് ആ​ന്‍റണി ഫ്രാ​ന്‍​സി​സ് ക​ട്ട​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​കെ. സ​ദാ​ന​ന്ദ​ന്‍, ട്ര​ഷ​റാ​ര്‍ കു​ഞ്ഞു​മോ​ന്‍ പ​ട്ട​ത്താ​നം, ഷാ​ജി ആ​ന​ന്ദാ​ല​യം, എ.​ജെ. കു​ഞ്ഞു​മോ​ന്‍, ജോ​ജി ശാ​മു​വ​ല്‍, ഗ്രി​ഗ​റി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യത്തിന്‍റെ 75-ാം വാർഷി കത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ഗ​സ്റ്റ് 15ന് ​രാ​വി​ലെ എ​ട​ത്വ ജം​ഗ്ഷ​നി​ല്‍ ഗാ​ന്ധി പ്ര​തി​മ​യ്ക്കു സ​മീ​പം ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്താ​നും പൊ​തു​സ​മ്മേ​ള​നം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.