ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ: എ​ഴു​താ​ൻ 76കാ​ര​നു​ള്‍​പ്പെ​ടെ 1,259 പേ​ര്‍
Thursday, August 11, 2022 11:04 PM IST
ആ​ല​പ്പു​ഴ: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ പ​രീ​ക്ഷ 13ന് ​ആ​രം​ഭി​ക്കും. 76കാ​ര​നു​ള്‍​പ്പെ​ടെ 1259 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തും. അ​മ്പ​ല​പ്പു​ഴ കെ.​കെ.​ കു​ഞ്ചു​പി​ള്ള മെ​മ്മോ​റി​യ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഗോ​പി​ദാ​സാ(76)ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രി​ല്‍ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ​യാ​ള്‍. അ​മ്പ​ല​പ്പു​ഴ പ​റ​വൂ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം സാ​ക്ഷ​ര​താ മി​ഷ​നി​ലൂ​ടെ ഏ​ഴാം​ത​ര​വും പ​ത്താം​ത​ര​വും വി​ജ​യി​ച്ചി​ട്ടു​ണ്ട്.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ നാ​ലു​പേ​രാ​ണ് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​ത്. മാ​വേ​ലി​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി ഗീ​തു ഗോ​പാ​ല​കൃ​ഷ്ണ​ന്‍ വീ​ല്‍​ച്ചെ​യ​റി​ല്‍ ഇ​രു​ന്നാ​കും പ​രീ​ക്ഷ എ​ഴു​തു​ക.

അ​ച്ഛ​നും അ​മ്മ​യും മ​ക്ക​ളോ​ടൊ​ത്ത് പ​രീ​ക്ഷ എ​ഴു​താ​നെ​ത്തു​ന്ന പ്ര​ത്യേ​ക​ത​യും ഇ​ക്കു​റി​യു​ണ്ട്.
താ​മ​ര​ക്കു​ളം ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ ജ​ല​ജ​യ്‌​ക്കൊ​പ്പം മ​ക​ള്‍ ചി​ത്ര​യു​മു​ണ്ട്. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ര​ണ്ടാം​വ​ര്‍​ഷ​ക്കാ​രാ​യ ഇ​രു​വ​രും മാ​വേ​ലി​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​തും. ഇ​തേ സ്‌​കൂ​ളി​ല്‍ ത​ന്നെ അ​മ്മ മ​നു​ജ​യും മ​ക​ന്‍ മു​ഹ​മ്മ​ദാ​ലി​യും പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്. അ​മ്മ ഒ​ന്നാം​വ​ര്‍​ഷ പ​രീ​ക്ഷ​യും മ​ക​ന്‍ ര​ണ്ടാം വ​ര്‍​ഷ പ​രീ​ക്ഷ​യും എ​ഴു​തും.

കോ​ടം​തു​രു​ത്ത് ഗ​വ​ണ്‍​മെ​ന്‍റെ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ടി.​എ. ആ​ന്‍റ​ണി​യും മ​ക​ന്‍ ആ​ല്‍​സ​ന്‍ ആ​ന്‍റ​ണി​യും പ​രീ​ക്ഷ എ​ഴു​തും. ഇ​രു​വ​രും ഒ​ന്നാം വ​ര്‍​ഷ പ​ഠി​താ​ക്ക​ളാ​ണ്. ചേ​ര്‍​ത്ത​ല ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളാ​ണ് ഇ​വ​രു​ടെ പ​രീ​ക്ഷാ കേ​ന്ദ്രം.

ആ​റു ദ​മ്പ​തി​മാ​രും ഇ​ത്ത​വ​ണ പ​രീ​ക്ഷ​യ്ക്കു​ണ്ട്. 13ന് ​ആ​രം​ഭി​ക്കു​ന്ന കൊ​മേ​ഴ്സ്, ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ പ​രീ​ക്ഷ 19-ന് ​അ​വ​സാ​നി​ക്കും. ര​ണ്ടു വ​ര്‍​ഷ​മാ​ണ് കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച 22 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ കോ​ഴ്സി​ല്‍ ചേ​രാം. ര​ണ്ടാം ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലും മ​റ്റ് പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍, എ​യ്​ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ സ​മ്പ​ര്‍​ക്ക പ​ഠ​ന ക്ലാ​സു​ക​ൾ ന​ട​ക്കും.