അ​നു​ശോ​ചി​ച്ചു
Wednesday, August 10, 2022 10:51 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യു​ടെ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്കാരി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്ന മു​ക്കം ബേ​ബി​യു​ടെ നി​ര്യാ​ണ​ത്തി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ൽ എംപി അ​നു​ശോ​ചി​ച്ചു. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​നൊ​പ്പം സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ബേ​ബി സ​ജീ​വ​മാ​യി​രു​ന്നു. നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ സം​ഘാ​ട​ന​ത്തി​ലും ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ളു​മാ​യി ദീ​ർ​ഘ​കാ​ല​മാ​യി ബേ​ബി ഉ​ണ്ടാ​യി​രു​ന്നു. പി.​ടി. ചാ​ക്കോ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ലും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്ന ബേ​ബി​യു​ടെ നി​ര്യാ​ണം ആ​ല​പ്പു​ഴ​യു​ടെ പൊ​തു​രം​ഗ​ത്ത് വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും എം​പി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
അ​മ്പ​ല​പ്പു​ഴ: കേ​ര​ള കോ​ൺ​ഗ്ര​സ്‌-എം ജി​ല്ലാ ക​മ്മി​റ്റി അം​ഗവും പി.​ടി. ചാ​ക്കോ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നുമായ മു​ക്കം ബേ​ബി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്‌-എം ​അ​മ്പ​ല​പ്പു​ഴ നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ന​സീ​ർ സ​ലാം അ​ധ്യ​ക്ഷത വ​ഹി​ച്ചു.​ അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, നി​സാം വ​ലി​യ​കു​ളം, ജ​യ്‌​മോ​ൻ മ​രോ​ട്ടി​പ്പ​റ​മ്പ്, ജോ​മോ​ൻ ക​ണ്ണാ​ട്ടുമ​ഠം തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​രി​ച്ചു.
ആ​ല​പ്പു​ഴ: സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നും സ​ജീ​വ കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ മു​ക്കം ബേ​ബി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ബേ​ബി പാ​റ​ക്കാ​ട​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.