പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​ദ്ഭുത ചി​ത്രം
Wednesday, August 10, 2022 10:38 PM IST
പൂ​ച്ചാ​ക്ക​ൽ: മ​രി​യ​ൻ -ചാ​വ​റ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യു​ടെ പ്ര​ധാ​ന അ​ൾ​ത്താ​ര​യി​ൽ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന​ത് പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ അ​ദ്ഭു​ത ചി​ത്ര​ത്തി​ന് പ​റ​യാ​നു​ള്ള​ത് വ​ലി​യൊ​രു ച​രി​ത്ര​മാ​ണ്. വി​ശു​ദ്ധ ലൂ​ക്കാ സു​വി​ശേ​ഷ​ക​നാ​ൽ വ​ര​ച്ച​തും ഇ​പ്പോ​ൾ റോ​മി​ലെ സാ​ന്ത മ​രി​യ മെ​ജോ​റെ ബ​സി​ലി​ക്ക​യി​ൽ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന​തു​മാ​യ ചി​ത്ര​ത്തി​ന്‍റെ ത​നി പ​ക​ർ​പ്പാ​ണ്.
ഈ ​ചി​ത്രം ഇ​വി​ടെ സ്ഥാ​പി​ച്ച​തി​ന്‍റെ പി​ന്നി​ലൊ​രു ച​രി​ത്ര​മു​ണ്ട്. കേ​ര​ള​ത്തി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്ന​തി​നാ​യി പോ​ർ​ച്ചു​ഗീ​സു​കാ​ർ മു​ഖേ​ന ഏ​ഴു പ​ട​ങ്ങ​ൾ​ക്ക് ഓ​ർ​ഡ​ർ കൊ​ടു​ത്തു ക​പ്പ​ൽ പു​റ​പ്പെ​ടു​ന്ന സ​മ​യം വ​രെ ആ​റ് പ​ട​ങ്ങ​ൾ മാ​ത്ര​മേ വ​ര​ച്ചു പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു​ള്ളൂ. ഏ​ഴാ​മ​ത്തേ​തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു​വെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്ക​പ്പെ​ടാ​തെ യാ​ത്ര പു​റ​പ്പെ​ട്ടു കേ​ര​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ ഏ​ഴാ​മ​ത്തെ ചി​ത്ര​വും പൂ​ർ​ത്തി​യാ​ക്ക​പ്പെ​ട്ടി​രു​ന്ന​താ​യി ക​ണ്ടു ഈ ​അ​ദ്ഭുത ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പ​ള്ളി​പ്പു​റം പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ ചി​ത്രം എ​ന്നു പ​റ​യ​പ്പെ​ടു​ന്നു.